ഗുജറാത്തില്‍ മോദി പ്രസംഗിച്ചു കൊണ്ടിരിക്കെ ആളുകള്‍ ഇറങ്ങിപ്പോയി - വീഡിയോ കാണാം
|റാലിയില്‍ ഏഴ് ലക്ഷത്തോളം പേര് പങ്കെടുക്കുമെന്നും ഗുജറാത്ത് ജനത ബിജെപിക്കെതിരെ തിരിയാന്‍ തുടങ്ങിയതായുള്ള പ്രചരണങ്ങളിലെ കള്ളി വെളിച്ചത്താക്കുമെന്നുമായിരുന്നു അവകാശവാദമെങ്കിലും
തെരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന ഗുജറാത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഹമ്മദ്ബാദ് റാലിയില്‍ മോദി പ്രസംഗിച്ചുകൊണ്ടിരിക്കെ ജനങ്ങള്‍ ഇറങ്ങി പോയി. റാലിയില്‍ ഏഴ് ലക്ഷത്തോളം പേര് പങ്കെടുക്കുമെന്നും ഗുജറാത്ത് ജനത ബിജെപിക്കെതിരെ തിരിയാന്‍ തുടങ്ങിയതായുള്ള പ്രചരണങ്ങളിലെ കള്ളി വെളിച്ചത്താക്കുമെന്നുമായിരുന്നു അവകാശവാദമെങ്കിലും ബിജെപി നേതൃത്വം അവകാശപ്പെട്ട പോലെ ആളുകള്‍ റാലിക്കെത്തിയില്ല. ജനത കാ റിപ്പോര്‍ട്ടറാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്. മോദി പ്രസംഗിക്കുന്നതിനിടെ ആളുകള്‍ സ്ഥലംവിടുന്ന ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോവും ഇവര്‍ പുറത്തുവിട്ടു.
കോണ്‍ഗ്രസിനെയും യുപിഎ സര്‍ക്കാരിനെയും കടന്നാക്രമിക്കാറുള്ള മോദി ചരക്ക് സേവന നികുതിയില്‍ കോണ്‍ഗ്രസിനെ കൂട്ടുപ്രതിയാക്കിയാണ് സംസാരിച്ചത്. എന്റെ സുഹൃത്തുക്കളോട് ഒരു കാര്യം വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. ചരക്ക് സേവന നികുതി സംബന്ധിച്ച തീരുമാനങ്ങളില്‍ കോണ്‍ഗ്രസും തുല്യ പങ്കാളികളാണ്. ഇതു സംബന്ധിച്ച നുണകള്‍ പ്രചരിപ്പിക്കുകയാണ് കോണ്‍ഗ്രസ് ഇപ്പോള്‍ ചെയ്യുന്നത്.
വ്യാപാരികള്‍ക്കിടെ ജിഎസ്ടിക്കെതിരെ ഉയര്‍ന്നുവന്നിട്ടുള്ള ശക്തമായ വിയോജിപ്പ് ബിജെപിക്ക് തിരിച്ചടിയാകാനുള്ള സാധ്യത നിലവിലുണ്ട്. ജിഎസ്ടി നടപ്പിലാക്കിയതിലുള്ള പാളിച്ചകളാണ് ദുരിതത്തിന് കാരണമെന്നാണ് കോണ്‍ഗ്രസ് നിലപാട്.