ജിഎസ്ടിയും നോട്ട് അസാധുവാക്കലും ചെറുകിട കച്ചവടങ്ങളുടെ നട്ടെല്ലൊടിച്ചതായി മന്‍മോഹന്‍സിങ്
|ജിഎസ്ടിയും നോട്ട് അസാധുവാക്കലും തൊഴിലില്ലായ്മയെ രൂക്ഷമാക്കി.ചൈനയില്‍ നിന്നുള്ള ഇറക്കുമതിയെ പ്രോത്സാഹിപ്പിക്കുകയാണ്.
മോദി സര്‍ക്കാറിന്റെ സാന്പത്തിക പരിഷ്കാരങ്ങളെ നിശിതമായി വിമര്‍ശിച്ച് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്.. ജിഎസ്ടിയും നോട്ട് അസാധുവാക്കലും ചെറുകിട കച്ചവടങ്ങളുടെ നട്ടെല്ലൊടിച്ചു.. ആസൂത്രിതവും നിയമപരവുമായ കൊള്ളയാണിതെന്നും മന്‍മോഹന്‍സിങ് അഹമ്മദാബാദില്‍ പറഞ്ഞു.. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഗുജറാത്തില്‍ എത്തിയതായിരുന്നു മന്മോഹന് സിങ്.സൂറത്തില്‍ മാത്രം നോട്ട് നിരോധനം മൂലം 21,000 പേര്‍ക്ക് ജോലി നഷ്ടപ്പെട്ടു,
നവംബര്‍ 8, ഇന്ത്യന്‍ സന്പത്ത് വ്യവസ്ഥക്കും ജനാധിപത്യത്തിനും കറുത്ത ദിനമാണ്.86 ശതമാനം നോട്ടും പിന്‍വലിക്കുക എന്നത് ലോകത്ത് ഒരു രാജ്യവും ചെയ്യാത്ത കടുത്ത നടപടിയാണ് നോട്ട് അസാധുവാക്കലും ജിഎസ്ടിയും ഇന്ത്യന്‍ സാന്പത്ത് വ്യവസ്ഥയെ പൂര്‍ണമായും തകര്‍ത്തു. ചെറുകിട കച്ചവടങ്ങളുടെ സ്ഥിതിയും ദയനീയമാണ്. രാജ്യത്ത് മോദി സര്‍ക്കാര്‍ നടപ്പിലാക്കിയത് ആസൂത്രിതവും നിയമപരവുമായ കൊള്ളയാണെന്നും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പറഞ്ഞു.
ജിഎസ്ടിയും നോട്ട് അസാധുവാക്കലും തൊഴിലില്ലായ്മയെ രൂക്ഷമാക്കി.ചൈനയില്‍ നിന്നുള്ള ഇറക്കുമതിയെ പ്രോത്സാഹിപ്പിക്കുകയാണ്.2016-17 കാലയളവില്‍ ചൈനയില്‍ നിന്നുള്ള ഇറക്കുമതി 1.96 ലക്ഷം കോടിയായിരുന്നു എങ്കില്‍ 2017-18ല്‍ 2.41 ലക്ഷം കോടിയാണ്.45,000 കോടിയുടെ വര്‍ധനയാണ് ഇറക്കുമതിയുടെ കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്.നികുതി വര്‍ധന ഇന്ത്യന്‍ വ്യാപാര മേഖലയിലെ നിക്ഷേപം കുറച്ചെന്നും മന്‍മോഹന്‍സിങ് പറഞ്ഞു.