India
നോട്ട് നിരോധത്തിന് ഒരാണ്ട്: ദുരിതമൊഴിയാതെ കര്‍ഷകര്‍നോട്ട് നിരോധത്തിന് ഒരാണ്ട്: ദുരിതമൊഴിയാതെ കര്‍ഷകര്‍
India

നോട്ട് നിരോധത്തിന് ഒരാണ്ട്: ദുരിതമൊഴിയാതെ കര്‍ഷകര്‍

Sithara
|
1 Jun 2018 11:37 AM GMT

നോട്ട് നിരോധത്തിന്‍റെ നാളുകളില്‍ ഏറ്റവും അധികം വലഞ്ഞ വിഭാഗമാണ് രാജ്യത്തെ കര്‍ഷകര്‍.

നോട്ട് നിരോധത്തിന്‍റെ നാളുകളില്‍ ഏറ്റവും അധികം വലഞ്ഞ വിഭാഗമാണ് രാജ്യത്തെ കര്‍ഷകര്‍. ഒരാണ്ട് തികയുമ്പോഴും അവരുടെ കഷ്ടപ്പാട് മാറിയിട്ടില്ല. നവംബറിന് ശേഷം നിരവധി കര്‍ഷക പ്രതിഷേധങ്ങള്‍ക്കും രാജ്യം സാക്ഷിയായി.

നെല്‍പാടങ്ങളില്‍ എല്ലാ കൊല്ലത്തെയും പോലെ കൊയ്ത്ത് നടക്കുന്നുണ്ട്. പക്ഷേ കര്‍ഷകനായ ബല്‍ജിത്ത് സിംഗിന് നഷ്ടക്കണക്കുകള്‍ മാത്രമാണ് നിരത്താനുള്ളത്. നോട്ട് നിരോധം അത്രമേല്‍ ബാധിച്ചിരുന്നു. "ആ സമയത്ത് കയ്യില്‍ പൈസയുണ്ടായിരുന്നില്ല, പണിക്കാര്‍ക്ക് കൊടുക്കാന്‍ ഒന്നുമുണ്ടായിരുന്നില്ല, ആറ് മാസം കഴിഞ്ഞാണ് നോട്ട് കിട്ടാന്‍ തുടങ്ങിയത്. വലിയ നഷ്ടമാണുണ്ടായത്", ബല്‍ജിത്ത് പറഞ്ഞു.

കഴിഞ്ഞ നവംബറില്‍ റാബി വിളകള്‍ക്കായി പണം ചെലവാക്കേണ്ട നേരത്താണ് നോട്ട് നിരോധിച്ചത്. കറന്‍സി കിട്ടാതായതോടെ ആ സീസണ്‍ കഷ്ടപ്പാടുകളുടേതായി. പിന്നീട് വന്ന ഖാരിഫ് സീസണിനെയും ആ വരുമാന നഷ്ടം ബാധിച്ചു.

നോട്ട് പിന്‍വലിച്ചതോടെ അതിശക്തമായ കര്‍ഷക പ്രക്ഷോഭങ്ങള്‍ക്കും രാജ്യം സാക്ഷ്യം വഹിച്ചു. കഴിഞ്ഞ മാര്‍ച്ച് മാസം വരെ മധ്യപ്രദേശില്‍ മാത്രമായി 287 കര്‍ഷകര്‍ ആത്മഹത്യ ചെയ്തെന്ന് കേന്ദ്ര സര്‍ക്കാരിന്‍റെ തന്നെ കണക്കുകള്‍ വ്യക്തമാക്കുന്നു.

Similar Posts