India
ഇന്ത്യയിലെ മുസ്​ലിംകൾ രാമ​​ന്‍റെ പിന്തുടർച്ചക്കാരാണെന്ന്​  ഗിരിരാജ് സിങ്ഇന്ത്യയിലെ മുസ്​ലിംകൾ രാമ​​ന്‍റെ പിന്തുടർച്ചക്കാരാണെന്ന്​ ഗിരിരാജ് സിങ്
India

ഇന്ത്യയിലെ മുസ്​ലിംകൾ രാമ​​ന്‍റെ പിന്തുടർച്ചക്കാരാണെന്ന്​ ഗിരിരാജ് സിങ്

admin
|
1 Jun 2018 5:47 PM GMT

മുസ്​ലിംകളാരും തന്നെ മുഗൾ ചക്രവർത്തി ബാബറി​​ന്‍റെ മക്കളല്ല. അവർ രാമ​​ന്‍റെ മക്കളാണ്​. ആചാരങ്ങളിൽ മാത്രമേ ഇരുമതങ്ങളും തമ്മിൽ വ്യത്യാസമുള്ളുയെന്നും അദ്ദേഹം പറഞ്ഞു

ഇന്ത്യയിലെ മുസ്​ലിംകൾ രാമ​​ന്‍റെ പിന്തുടർച്ചക്കാരാണെന്ന്​ കേന്ദ്ര ചെറുകിട വ്യവസായ വകുപ്പ്​ സഹമന്ത്രി ഗിരരാജ്സിങ്​. അതുകൊണ്ട്​ തന്നെ രാമക്ഷേത്ര നിർമാണത്തിന്​ മുസ്​ലിംകളുടെ സഹായം ഉണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജോധ്​പൂരിൽ മാധ്യമപ്രവർത്തകരോട്​ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.

ഇന്ത്യയിലെ മുസ്​ലിംകൾ രാമ​​​െൻറ പിന്തുടർച്ചക്കാരാണ്​. മുസ്​ലിംകളാരും തന്നെ മുഗൾ ചക്രവർത്തി ബാബറി​​ന്‍റെ മക്കളല്ല. അവർ രാമ​​ന്‍റെ മക്കളാണ്​. ആചാരങ്ങളിൽ മാത്രമേ ഇരുമതങ്ങളും തമ്മിൽ വ്യത്യാസമുള്ളുയെന്നും അദ്ദേഹം പറഞ്ഞു.ഷിയ വഖഫ്​ ബോർഡ്​ രാമക്ഷേത്ര നിർമാണത്തിനായി മുന്നോട്ടു വന്നിട്ടുണ്ട്​. ആഴ്​ചകൾക്കകം ​തന്നെ സുന്നികളും ഇതേ നിലപാടിലേക്ക്​ എത്തുമെന്നാണ്​ പ്രതീക്ഷ. നമ്മുടെ മുൻതലമുറകൾക്കായി രാമക്ഷേത്രം നിർമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേ സമയം, രാമക്ഷേത്രം നിർമാണം അടുത്ത വർഷം ഒക്​ടോബറിൽ ആരംഭിക്കുമെന്ന്​ വി.എച്ച്​.പി കഴിഞ്ഞ ദിവസം വ്യക്​തമാക്കിയിരുന്നു.

Related Tags :
Similar Posts