India
രാജ്യം അറുപത്തിയൊമ്പതാമത് റിപ്പബ്ലിക്ക് ദിനത്തിന്റെ നിറവില്‍രാജ്യം അറുപത്തിയൊമ്പതാമത് റിപ്പബ്ലിക്ക് ദിനത്തിന്റെ നിറവില്‍
India

രാജ്യം അറുപത്തിയൊമ്പതാമത് റിപ്പബ്ലിക്ക് ദിനത്തിന്റെ നിറവില്‍

Khasida
|
1 Jun 2018 1:28 PM GMT

5 വര്‍ഷത്തിന് ശേഷം ഓച്ചിറ കെട്ടുകാഴ്ച്ചയുമായി കേരളവും പരേഡിനെത്തി.

രാജ്യം 69ാം റിപ്പബ്ലിക്ക് ദിനത്തിന്റെ നിറവില്‍. ആഘോഷത്തിന് മിഴിവേകി ഡല്‍ഹിയില്‍ റിപ്പബ്ലിക് ദിന പരേഡ് നടന്നു. രാഷ്ട്രപതി രാംനാഥ് കോവിന്ദ് രാജ്പഥില്‍ പതാക ഉയര്‍ത്തിയതോടെയാണ് പരേഡിന് ഔദ്യോഗിക തുടക്കമായത്. 10 ആസിയാന്‍ രാജ്യങ്ങളിലെ തലവന്‍മാരാണ് റിപ്പബ്ലിക് ദിന പരേഡിലെ മുഖ്യാതിഥികള്‍. റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് കനത്ത സുരക്ഷയിലാണ് രാജ്യം.

അശ്വാരുഡ സേനയുടെ അകമ്പടിയോടെ രാജ്പഥിലെത്തിയ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പതാക ഉയര്‍ത്തിയതോടെ റിപ്പബ്ലിക് ദിന പരേഡിന് ഒൌദ്യോഗിക തുടക്കമായി. ആസ്യാനന്‍ രാജ്യങ്ങളിലെ തലവന്‍വന്‍മാരും ചടങ്ങിലെത്തി. മരണാനന്തര ബഹുമതിയായി എയര്‍ഫോഴ്സ് കമാന്‍റര്‍ ജെപി നൈരാളക്ക് അശോക ചക്ര സമര്‍പ്പിച്ചു. തുടര്‍ന്ന് രാജ്യത്തിന്റെ സൈനിക ശക്തി വിളിച്ചറിയിക്കുന്ന അഭ്യാസ പ്രകടനം. ചരിത്രത്തില്‍ ആദ്യമായി. ബിഎസ്എഫ് വനിതാ സൈനികരുടെ ബുള്ളറ്റ് അഭ്യാസ പ്രകടനം കാണികള്‍ക്ക് ആവേശമായി.

20 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസും പരേഡില്‍ പങ്കെടുത്തു. സംസ്ഥാനങ്ങളുടെയും കേന്ദ്രത്തിന്റെതുമുള്‍പ്പടെ 27 ഫ്ലോട്ടുകള്‍ അണിനിരന്നു. 5 വര്‍ഷത്തിന് ശേഷം ഓച്ചിറ കെട്ടുകാഴ്ച്ചയുമായി കേരളവും പരേഡിനെത്തി.

800 ഓളം വിദ്യാര്‍ത്ഥികള്‍ അണിനിരന്ന കലാപരിപാടികള്‍ക്ക് ശേഷം വ്യോമ സേനയുടെ അഭ്യാസ പ്രകടനത്തോടെ പരേഡ് സമാപിച്ചു. നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അമര്‍ജവാന്‍ ജ്യോതിയില്‍ പുഷ്പ ചക്രം സമര്‍പ്പിച്ചിരുന്നു. റിപബ്ലിക് ദിനത്തോട് അനുബന്ധിച്ച് കനത്ത സുരക്ഷയാണ് രാജ്യത്ത് ഒരുക്കിയിട്ടുള്ളത്.

Related Tags :
Similar Posts