കാര്‍ഷിക വായ്പക്കായി 11,80,000 കോടി; കര്‍ഷകര്‍ക്ക് താങ്ങുവില ഉറപ്പാക്കും
|ഉല്‍പാദന ചെലവിനേക്കാള്‍ 50 ശതമാനം അധികം വില കര്‍ഷകര്‍ക്ക് ലഭ്യമാക്കുമെന്ന് ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി പറഞ്ഞു.
ഉല്‍പാദന ചെലവിനേക്കാള്‍ 50 ശതമാനം അധികം വില കര്‍ഷകര്‍ക്ക് ലഭ്യമാക്കുമെന്ന് ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി പറഞ്ഞു. പ്രഖ്യാപിക്കുന്ന താങ്ങുവില കര്‍ഷകര്‍ക്ക് ലഭിക്കുന്നുവെന്ന് ഉറപ്പാക്കും. കാര്‍ഷികവിളകളുടെ സംഭരണത്തിന് പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തും. ഗ്രാമീണ ചന്തകളുടെ നവീകരണത്തിന് തൊഴിലുറപ്പ് പദ്ധതി പ്രയോജനപ്പെടുത്തും.
ഉള്ളി, ഉരുളക്കിഴങ്ങ് എന്നിവയുടെ ഉത്പാദനം വര്‍ധിപ്പിക്കാന്‍ പ്രത്യേക പദ്ധതി. ഇതിനായി 500 കോടി രൂപ വകയിരുത്തും. കൃഷിഭൂമി, വിപണന കേന്ദ്രങ്ങള്‍, ആശുപത്രികള്‍ എന്നിവ ബന്ധിപ്പിച്ച് റോഡ് വികസനം. കയറ്റുമതി ഉദാരമാക്കാന്‍ 42 കാര്‍ഷിക പാര്‍ക്കുകള്‍. കാര്‍ഷിക ഉത്പന്നങ്ങള്‍ സംസ്കരിച്ച് വിപണനം ചെയ്യാന്‍ സംവിധാനമുണ്ടാക്കും. ജൈവകൃഷിക്ക് പ്രാമുഖ്യം നല്‍കും. ഫിഷറീസിനും മൃഗസംരക്ഷണത്തിനുമായി 10000 കോടി രൂപ. കാര്‍ഷിക വായ്പകള്‍ക്കായി 11,80,000 കോടി നല്‍കുമെന്നും മന്ത്രി പറഞ്ഞു.