India
മോദി പാവങ്ങളെ സഹായിക്കില്ല; അമിത് ഷായുടെ പ്രസംഗത്തിന്‍റെ പരിഭാഷ കേട്ട് ബിജെപി ഞെട്ടി"മോദി പാവങ്ങളെ സഹായിക്കില്ല"; അമിത് ഷായുടെ പ്രസംഗത്തിന്‍റെ പരിഭാഷ കേട്ട് ബിജെപി ഞെട്ടി
India

"മോദി പാവങ്ങളെ സഹായിക്കില്ല"; അമിത് ഷായുടെ പ്രസംഗത്തിന്‍റെ പരിഭാഷ കേട്ട് ബിജെപി ഞെട്ടി

Sithara
|
1 Jun 2018 6:00 AM GMT

"നരേന്ദ്ര മോദി പാവപ്പെട്ടവര്‍ക്കും ദലിതര്‍ക്കും വേണ്ടി ഒന്നും ചെയ്യില്ല", അമിത് ഷായുടെ ഹിന്ദി പ്രസംഗം കന്നടയിലേക്ക് പരിഭാഷപ്പെടുത്തിയപ്പോള്‍ ഇങ്ങനെയായി.

"നരേന്ദ്ര മോദി പാവപ്പെട്ടവര്‍ക്കും ദലിതര്‍ക്കും വേണ്ടി ഒന്നും ചെയ്യില്ല", അമിത് ഷായുടെ ഹിന്ദി പ്രസംഗം കന്നടയിലേക്ക് പരിഭാഷപ്പെടുത്തിയപ്പോള്‍ ഇങ്ങനെയായി. ബിജെപി എംപി പ്രഹ്ലാദ് ജോഷിക്കാണ് പരിഭാഷയ്ക്കിടെ അബദ്ധം പിണഞ്ഞത്.

കര്‍ണാടകയില്‍ സിദ്ധരാമയ്യ സര്‍ക്കാര്‍ ദലിതര്‍ക്കും പാവപ്പെട്ടവര്‍ക്കുമായി ഒന്നും ചെയ്യുന്നില്ലെന്നാണ് അമിത് ഷാ പറഞ്ഞത്. എന്നാല്‍ പ്രഹ്ലാദ് ജോഷി പരിഭാഷപ്പെടുത്തിയത് പാവങ്ങളെയും ദലിതരെയും സഹായിക്കാന്‍ മോദി ഒന്നും ചെയ്യില്ല എന്നാണ്.

കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ബിജെപി നേതാക്കളുടെ നാക്കുപിഴ തുടരുകയാണ്. ആദ്യം പിഴച്ചത് അമിത് ഷായ്ക്ക് തന്നെയാണ്. കഴിഞ്ഞ ദിവസം അമിത് ഷാ പറഞ്ഞത് അഴിമതിയില്‍ ആരെങ്കിലും ഒരു മത്സരം നടത്തുകയാണെങ്കില്‍ യെദ്യൂരപ്പയുടെ സര്‍ക്കാരിനായിരിക്കും ഒന്നാം സ്ഥാനമെന്നാണ്. കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന് മനസിലായതോടെ അമിത് ഷായുടെ തൊട്ടടുത്തുണ്ടായിരുന്ന പ്രഹ്ലാദ് ജോഷി ഇടപെട്ടു. ഇതോടെ താന്‍ ഉദ്ദേശിച്ചത് സിദ്ധരാമയ്യയെ ആണെന്ന് അമിത് ഷാ തിരുത്തി. എല്ലാം കേട്ട് ഞെട്ടി അമിത് ഷായുടെ വലതുവശത്ത് കര്‍ണ്ണാടക മുന്‍ മുഖ്യമന്ത്രി യെദ്യൂരപ്പയും ഇരിപ്പുണ്ടായിരുന്നു.

അമിത് ഷായും സത്യം പറയുമെന്ന് കളിയാക്കി കോണ്‍ഗ്രസ് നാക്കുപിഴ ആഘോഷമാക്കി. പിന്നാലെയാണ് പ്രഹ്ലാദ് ജോഷിക്ക് പരിഭാഷക്കിടെ അബദ്ധം പിണഞ്ഞത്.

Similar Posts