India
സാകിര്‍ നായികിന് മുംബൈ ഇന്റലിജന്‍സിന്റെ ക്ലീന്‍ ചിറ്റ്സാകിര്‍ നായികിന് മുംബൈ ഇന്റലിജന്‍സിന്റെ ക്ലീന്‍ ചിറ്റ്
India

സാകിര്‍ നായികിന് മുംബൈ ഇന്റലിജന്‍സിന്റെ ക്ലീന്‍ ചിറ്റ്

admin
|
1 Jun 2018 8:44 AM GMT

സാകിര്‍ നായിക്കിന്റെ  100 കണക്കിന് പ്രസംഗങ്ങള്‍ യു ട്യൂബില്‍ കണ്ടതിന് ശേഷമാണ് മഹാരാഷ്ട്ര ഇന്റലിജന്‍സ് വിഭാഗം റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

മുസ്‍ലിം പ്രഭാഷകന്‍ ഇസ്‍ലാമിക പ്രഭാഷകന്‍ സാകിര്‍ നായിക്കിനെതിരെ കേസെടുക്കാനോ അറസ്റ്റ് ചെയ്യാനോ തക്കതെളിവുകളില്ലെന്ന് മഹാരാഷ്ട്രാ ഇന്റലിജന്‍സ് ഡിപ്പാര്‍ട്ടിന്റെ റിപ്പോര്‍ട്ട്. സാകിര്‍ നായികിന്റെ നൂറുകണക്കിന് പ്രസംഗങ്ങള്‍ കണ്ടതിന് ശേഷമാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. മഹാരാഷ്ട്ര സര്‍ക്കാര്‍ നിര്‍ദേശ പ്രകാരമാണ് ഇന്റലിജന്‍സ് വിഭാഗം സാകിര്‍ നായിക്കിന്‍റെ പ്രസംഗങ്ങളും പ്രവര്‍ത്തനങ്ങളും പരിശോധിച്ചത്.

സാകിര്‍ നായിക്കിന്റെ 100 കണക്കിന് പ്രസംഗങ്ങള്‍ യു ട്യൂബില്‍ കണ്ടതിന് ശേഷമാണ് മഹാരാഷ്ട്ര ഇന്റലിജന്‍സ് വിഭാഗം റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. മറ്റ് സംസ്ഥനങ്ങളില്‍ നിന്നും ഇന്‍റലിജന്‍സ് വിഭാഗം നല്കിയ തെളിവുകളും പരിശോധിച്ചു.ഐ.എസ് ഭീകരര്‍ക്ക് പ്രചോദനമായി എന്ന് പറയപ്പെടുന്ന ഹൈദരാബാദ് പ്രസംഗവും പരിശോധിച്ചു.

നിലവില്‍ സാകിര്‍ നായിക്കിനെതിരെ കേസെടുക്കാനോ അദ്ദേഹത്തെ അറസ്റ്റ് ചെയ്യാനോ തക്ക ഒരു തെളിവും ലഭിച്ചില്ലെന്നാണ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് ഇന്റലിജന്‍സ് വിഭാഗം നല്കിയ റിപ്പോര്‍ട്ടിലുള്ളത്.മതസ്പര്‍ധ വളര്‍ത്തുന്ന തരത്തില്‍ പ്രസംഗിച്ചതിന് പോലും നിലവിലെ സ്ഥിതി അനുസരിച്ച് സാകിര്‍ നായിക്കിനെതിരെ കേസെടുക്കാനാവില്ല. പ്രസംഗങ്ങളില്‍ നിന്ന് ലഭിക്കുന്ന വരുമാനം ഓഹരിവിപണയില്‍ നിക്ഷേപിക്കുന്നുവെന്ന സാകിര്‍ നായിക്കിന്‍റെ മുന്‍ സഹായി നല്കിയ മൊഴിയും ഇന്‍റലിജന്‍സ് വിഭാഗം പരിശോധിച്ചു.ഇതില്‍ നിയമവിരുദ്ധമായ ഒന്നുമില്ലെന്നാണ് ഇന്റലിജന്‍സ് കണ്ടെത്തല്‍. ധാക്ക ആക്രമണത്തിലെ പങ്കെടുത്ത തീവ്രവാദികള്‍ക്ക് സാകിര്‍ നായിക്കുമായി ബന്ധമുണ്ടെന്ന ആരോപണം സ്ഥിരീകരിക്കുന്ന തെളിവുകളും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടില്ല. ഈ ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ നായിക്കിനെതികെ അന്വേഷണം പ്രഖ്യാപിച്ചത്.

Related Tags :
Similar Posts