India
ഹൈദരാബാദ്  സ്വദേശി യുഎസില്‍ റൂം മേറ്റിന്റെ കുത്തേറ്റ് മരിച്ചുഹൈദരാബാദ് സ്വദേശി യുഎസില്‍ റൂം മേറ്റിന്റെ കുത്തേറ്റ് മരിച്ചു
India

ഹൈദരാബാദ് സ്വദേശി യുഎസില്‍ റൂം മേറ്റിന്റെ കുത്തേറ്റ് മരിച്ചു

admin
|
2 Jun 2018 1:45 PM GMT

സോഫ്ട് വെയര്‍ എന്‍ജിനീയറായ ജി. സങ്കീര്‍ത്ത്(25) ആണ് മരിച്ചത്

ഹൈദരാബാദ് സ്വദേശി അമേരിക്കയില്‍ റൂം മേറ്റിന്റെ കുത്തേറ്റ് മരിച്ചു. നര്‍സാപൂര്‍ മുന്‍ എംഎല്‍എ ഗുണ്ടാം വീരയ്യയുടെ കൊച്ചുമകനും സോഫ്ട് വെയര്‍ എന്‍ജിനീയറുമായ ജി. സങ്കീര്‍ത്ത്(25) ആണ് മരിച്ചത്. പ്രതിയായ സായ് സന്ദീപ് ഗൗഡിനെ (27) ഓസ്റ്റിന്‍ പോലീസ് കസ്റ്റഡിയിലെടുത്തു. സന്ദീപും ഹൈദരാബാദ് സ്വദേശിയാണ്.

തിങ്കളാഴ്ചയാണ് സംഭവം നടന്നത്. സങ്കീര്‍ത്തിന്റെ റൂം മേറ്റും ഒരേ നാട്ടുകാരനുമാണ് സായി സന്ദീപ്. ഇരുവരും തമ്മിലുണ്ടായ വഴക്ക് കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പതിനഞ്ച് ദിവസം മുന്‍പാണ് സന്ദീപ്,സങ്കീര്‍ത്തിന്റെ മുറിയില്‍ താമസിക്കാനെത്തുന്നത്. മദ്യപിച്ചെത്തിയ സന്ദീപ് സങ്കീര്‍ത്തിനെ ആക്രമിക്കുകയായിരുന്നുവെന്ന് മറ്റൊരു റൂം മേറ്റായ പ്രണീത് പറഞ്ഞു. സംഭവം നടക്കുമ്പോള്‍ പ്രണീത് മറ്റൊരു മുറിയില്‍ കിടന്നുറങ്ങുകയായിരുന്നു. ഉച്ചത്തിലുള്ള ശബ്ദം കേട്ട് മുറിയിലെത്തുമ്പോള്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്ന സന്ദീപിനെയാണ് കണ്ടത്.

സ്വതവേ ശാന്തനായ യുവാവാണ് സങ്കീര്‍ത്തെന്നും ഹൈദരാബാദിലുള്ള മാതാപിതാക്കളുമായി നിരന്തരം ബന്ധം പുലര്‍ത്തിയിരുന്നുവെന്നും ബന്ധുവായ വെങ്കിട്ട് റാവു പറഞ്ഞു. സങ്കീര്‍ത്തിന്റെ മൃതദേഹം നാട്ടിലെത്തിക്കാനായി ബന്ധുക്കള്‍ യുഎസിലേക്ക് തിരിച്ചിട്ടുണ്ട്.

Similar Posts