കേന്ദ്ര ബജറ്റ് അവതരണത്തില്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്
|ബജറ്റില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന 5 സംസ്ഥാനങ്ങളിലേക്ക് പ്രത്യേക പദ്ധതികള്‍ പ്രഖ്യാപിക്കരുത്
ഫെബ്രുവരി 1 ന് നടക്കുന്ന കേന്ദ്ര ബജറ്റ് അവതരണത്തില്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്. ബജറ്റില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന 5 സംസ്ഥാനങ്ങളിലേക്ക് പ്രത്യേക പദ്ധതികള്‍ പ്രഖ്യാപിക്കരുത്, അഞ്ച് സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ ബജറ്റ് പ്രസംഗത്തില്‍ പരാമര്‍ശിക്കരുത് എന്നിവയാണ് നിര്‍ദ്ദേശം.
നീതി പൂര്‍വവും സ്വതന്ത്രവുമായ തെരഞ്ഞെടുപ്പ് നടത്തുന്നതിന് ഈ നിയന്ത്രണങ്ങള്‍ അനിവാര്യമാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. നിയമസഭ തെരഞ്ഞെടുപ്പുകള്‍ നടക്കുന്ന പശ്ചാത്തലത്തില്‍ ഫെബ്രുവരി 1ന് നടക്കാനിരിക്കുന്ന കേന്ദ്ര ബജറ്റ് അവതരണം നീട്ടി വെക്കാന്‍ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. ഇതിലാണ് കമ്മീഷന്റെ ഇപ്പോഴത്തെ ഉത്തരവ്. ഇതേ ആവശ്യം ഉന്നയിച്ച് നല്കിയ പൊതു താല്പര്യ ഹരജി സുപ്രീം കോടതി തള്ളിയിരുന്നു.