India
റിസര്‍വ് ബാങ്ക് വായ്‍പ നയം പ്രഖ്യാപിച്ചു; റിപ്പോ നിരക്കില്‍ മാറ്റമില്ലറിസര്‍വ് ബാങ്ക് വായ്‍പ നയം പ്രഖ്യാപിച്ചു; റിപ്പോ നിരക്കില്‍ മാറ്റമില്ല
India

റിസര്‍വ് ബാങ്ക് വായ്‍പ നയം പ്രഖ്യാപിച്ചു; റിപ്പോ നിരക്കില്‍ മാറ്റമില്ല

Ubaid
|
2 Jun 2018 3:36 PM GMT

2016 ഒക്ടോബറിലാണ് ആര്‍ബിഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ 0.25ശതമാനം റിപ്പോ നിരക്കില്‍ അവസാനമായി കുറവ് വരുത്തിയത്

റിസര്‍വ് ബാങ്ക് ഇത്തവണയും റിപ്പോ നിരക്കില്‍ മാറ്റം വരുത്തിയില്ല. വായ്‍പ നയ അവലോകനത്തില്‍ അതേ സമയം റിവേഴ്‌സ് റിപ്പോ നിരക്ക് 5.75ശതമാനത്തില്‍നിന്ന് ആറ് ശതമാനമായി ഉയര്‍ത്തി. റിപ്പോ നിരക്ക് 6.25 ശതമാനമായിതന്നെ തുടരും. 2016 ഒക്ടോബറിലാണ് ആര്‍ബിഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ 0.25ശതമാനം റിപ്പോ നിരക്കില്‍ അവസാനമായി കുറവ് വരുത്തിയത്. വായ്പ നല്‍കാന്‍ അവസരമില്ലാതെ ബാങ്കുകളില്‍ പണം കുമിഞ്ഞുകൂടിയാല്‍ ആര്‍.ബി.ഐ അത് നിക്ഷേപമായി സ്വീകരിക്കും. അതിന് ആര്‍.ബി.ഐ ബാങ്കുകള്‍ക്ക് നല്‍കുന്ന പലിശയാണ് റിവേഴ്‌സ് റിപ്പോ നിരക്ക്.

Related Tags :
Similar Posts