India
ഫ്ലിപ്കാര്‍ട്ട് ചതി:  മൊബൈല്‍ ഫോണുകള്‍ക്ക് പകരം വാഷിംഗ്സോപ്പും വാഷിംഗ് പൌഡറുംഫ്ലിപ്കാര്‍ട്ട് ചതി: മൊബൈല്‍ ഫോണുകള്‍ക്ക് പകരം വാഷിംഗ്സോപ്പും വാഷിംഗ് പൌഡറും
India

ഫ്ലിപ്കാര്‍ട്ട് ചതി: മൊബൈല്‍ ഫോണുകള്‍ക്ക് പകരം വാഷിംഗ്സോപ്പും വാഷിംഗ് പൌഡറും

Khasida
|
2 Jun 2018 11:22 AM GMT

ഫ്ലിപ്പ് കാര്‍ട്ടിനെതിരെ വഞ്ചനയ്ക്ക് പരാതി നല്‍കിയിരിക്കുകയാണ് ഇപ്പോള്‍ വൈഭവ്.

ഓണ്‍ലൈന്‍ ഷോപ്പിംഗ് പോര്‍ട്ടലായ ഫ്ലിപ് കാര്‍ട്ട് വഴി മുംബൈ സ്വദേശി വൈഭവ് വസന്ത് കാംബ്ലേ ഓര്‍ഡര്‍ ചെയ്തത് സാംസംഗിന്റെ രണ്ട് മൊബൈല്‍ ഫോണ്‍ ആണ്. പറഞ്ഞ സമയത്ത് തന്നെ ഫ്ലിപ് കാര്‍ട്ട് സാധനമെത്തിച്ചു.. പക്ഷേ ആ പാക്കറ്റിലുണ്ടായിരുന്നത് മൊബൈല്‍ ഫോണ്‍ ആയിരുന്നില്ലെന്ന് മാത്രം. ഒരു വാഷിംഗ് സോപ്പും, ഒരു വാഷിംഗ് പൌഡര്‍ പാക്കറ്റുമാണ് ആ ബോക്സുകളില്‍ നിന്നായി വൈഭവിന് ലഭിച്ചത്.

മുംബൈ ബന്ദ്ര-കുര്‍ള കോംപ്ലക്സില്‍ ഫ്ലിപ്പ് കാര്‍ട്ടിനെതിരെ വഞ്ചനയ്ക്ക് പരാതി നല്‍കിയിരിക്കുകയാണ് ഇപ്പോള്‍ വൈഭവ്. മെയ് 3 നാണ് വൈഭവ് ഫോണിന് ഓര്‍ഡര്‍ നല്‍കുന്നത്. ബോക്സുകള്‍ കിട്ടുന്നത് മെയ് 6 നും 8 നുമായാണ്. മെയ് ആറിന് തന്നെ രണ്ട് ബോക്സുകളുമായി ഈകാര്‍ട്ടിന്റെ ഡെലിവറി ബോയി വൈഭവിന്റെ ഓഫീസില്‍ എത്തിയിരുന്നു. പക്ഷേ, ഒരു ഫോണ്‍ നോക്കിയതിന് ശേഷം മാത്രം രണ്ടാമത്തെ ഫോണ്‍ താന്‍ വാങ്ങാം എന്ന് പറഞ്ഞ് വൈഭവ് അവനെ മടക്കി അയയ്ക്കുകയായിരുന്നു. അതിനായി 14,900 രൂപയും വൈഭവ് നല്‍കി. തിരിച്ച് ഓഫീസില്‍ തിരിച്ചെത്തി ബോക്സ് തുറന്നപ്പോഴാണ് ചതിക്കപ്പെട്ടതായി മനസ്സിലായത്. അപ്പോഴേക്കും ആ ഡെലിവെറി ബോയ് പോയിക്കഴിഞ്ഞിരുന്നു. കമ്പനിയിലേക്ക് വിളിച്ചു. അവര്‍ വിവരങ്ങളൊ ചോദിച്ചറിഞ്ഞു.

ഫ്ലിപ് കാര്‍ട്ടിനെതിരെയും ഈ കാര്‍ട്ടിനെതിരെയും പൊലീസ് പരാതിയെടുത്തിട്ടുണ്ട്. കമ്പനികളുടെ പ്രതിനിധികളോട് പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചു.

Related Tags :
Similar Posts