India
ബാങ്കുകള്‍ അമിത ചാര്‍ജ്ജ് ഈടാക്കുന്നതിനെതിരെ റിസര്‍വ്വ് ബാങ്ക്ബാങ്കുകള്‍ അമിത ചാര്‍ജ്ജ് ഈടാക്കുന്നതിനെതിരെ റിസര്‍വ്വ് ബാങ്ക്
India

ബാങ്കുകള്‍ അമിത ചാര്‍ജ്ജ് ഈടാക്കുന്നതിനെതിരെ റിസര്‍വ്വ് ബാങ്ക്

Jaisy
|
2 Jun 2018 12:47 AM GMT

ഇത് സംബന്ധിച്ച ചട്ടം ഉടന്‍ പുറത്തിറക്കുമെന്ന് ആര്‍ ബി ഐ വൃത്തങ്ങള്‍ വ്യക്തമാക്കി

ഉപഭോക്താക്കളെ വലക്കുന്ന തരത്തില്‍ ബാങ്കുകള്‍ അമിത ചാര്‍ജ്ജും ഫീസും ഈടാക്കുന്നതിന് റിസര്‍വ്വ് ബാങ്ക് നിയന്ത്രണമേര്‍പ്പെടുത്തിയേക്കും. ഇത് സംബന്ധിച്ച ചട്ടം ഉടന്‍ പുറത്തിറക്കുമെന്ന് ആര്‍.ബി.ഐ വൃത്തങ്ങള്‍ വ്യക്തമാക്കി. സാധാരണക്കാരന് ബാങ്കിംഗ് സേവനം നിഷേധിക്കുന്ന ഇത്തരം പ്രവണതകള്‍ പ്രോത്സാഹിപ്പിക്കില്ലെന്ന് ആര്‍.ബി.ഐ ഡെപ്യൂട്ടി ഗവണര്‍ എസ്.എസ് മുന്ദ്ര പറഞ്ഞു.

എസ്.ബി.ഐ ഉള്‍പ്പെടെയുള്ള പൊതുമേഖല വാണിജ്യ ബാങ്കുളും സ്വാകാര്യ ബാങ്കുകളും അക്കൌണ്ടുകളുടെ മിനിമം ബാലന്‍സ് പിരിധി അടുത്തിടെ വലിയ അളവില്‍ വര്‍ധിപ്പിച്ചിരുന്നു. പുറമെ എടി എം സേവനത്തിനും ഡജിറ്റല്‍ ഇടപാടുകള്‍ക്കും അധികാ ചര്‍ജ് ഈടാക്കാനു തുടങ്ങി. ഇക്കാര്യത്തില്‍ വിവിധ ഉപഭോകതൃ സംഘടനകളില്‍ നിന്നടക്കം വലിയ അതൃപ്തിയും പ്രതിഷേധവും ഉയര്‍ന്നസാഹചര്യത്തിലാണ് റിസര്‍വ്വ് ബാങ്ക് ബാങ്കിംഗ് ചാര്‍ജുകളുടെ കാര്യത്തില്‍ പുതിയ നിബന്ധനകള്‍ ആലോചിക്കുന്നത്. നിലവില്‍ ബാങ്കുകള്‍ക്ക് അവരുടെ ഇഷ്ടത്തിന് ചാര്‍ജ്ജുകള്‍ നിശ്ചയിക്കാനുളള അവകാശമുണ്ട്. എന്നാല്‍ അതിന്‍റെ പേരില്‍ സാധാരണക്കാരന് ബാങ്കിംഗ് സേവനം നിഷേധിക്കാനാകില്ലെന്ന് ആര്‍.ബി.ഐ ഡെപ്യൂട്ടി ഗവണര്‍ എസ്.എസ് മുന്ദ്ര വ്യക്തമാക്കി. ഈ വര്‍ഷത്തെ ബാങ്കിംഗ് മേനോട്ട അവലോകനത്തില്‍ ഇതായിരിക്കും മുഖ്യ വിഷയമെന്നും അദ്ദേഹം പറഞ്ഞു. ഡിജിറ്റല്‍‌ഇടപാടുമായി ബന്ധപ്പെട്ടുണ്ടാകുന്ന സാങ്കേതിക തകാരറുകള്‍ക്ക് പോലും ഉപഭോക്താവ് നഷ്ടം സഹിക്കേണ്ടി വരുന്നു എന്ന പരാതിയും ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ആര്‍.ബി.ഐ വൃത്തങ്ങള്‍ വ്യക്തമാക്കി.

Similar Posts