'മയിലുകള്‍ ഇണചേരാറില്ല' പശുവിനെ ദേശീയമൃഗമാക്കണമെന്ന് നിര്‍ദ്ദേശിച്ച ഹൈക്കോടതി ജഡ്ജി
|'ആണ്മയിലുകള് നിത്യബ്രഹ്മചാരികളാണ്. അവ ഒരിക്കലും പെണ് മയിലുകളുമായി ഇണചേരാറില്ല. ആണ്മയിലുകളുടെ കണ്ണീര് കുടിച്ചാണ് പെണ് മയിലുകള്‍ മുട്ടയിടുന്നത്'
പശുവിനെ ദേശീയമൃഗമാക്കണമെന്ന് നിര്‍ദ്ദേശിച്ച രാജസ്ഥാന് ഹൈക്കോടതി ജഡ്ജിയുടെ വിചിത്ര പരാമര്‍ശങ്ങള്‍ വിവാദമാകുന്നു. ന്യൂസ് 18ന് നല്കിയ അഭിമുഖത്തിലാണ് മയിലുകള്‍ ഇണചേരാറില്ല എന്നതടക്കമുള്ള അഭിപ്രായപ്രകടനങ്ങള്‍ മഹേഷ് ചന്ദ്ര ശര്‍മ്മ നടത്തിയത്.
'ആണ്മയിലുകള് നിത്യബ്രഹ്മചാരികളാണ്. അവ ഒരിക്കലും പെണ് മയിലുകളുമായി ഇണചേരാറില്ല. ആണ്മയിലുകളുടെ കണ്ണീര് കുടിച്ചാണ് പെണ് മയിലുകള്‍ മുട്ടയിടുന്നത്' എന്നാണ് രാജസ്ഥാന് ഹൈക്കോടതി ജഡ്ജി മഹേഷ് ചന്ദ്ര ശര്‍മ്മ പറഞ്ഞത്. പശുവിനെ ദേശീയമൃഗമാക്കണമെന്ന തന്റെ നിര്‍ദ്ദേശത്തെ ന്യായീകരിക്കുന്നതിന് വേണ്ടി നിരത്തിയ വാദങ്ങളാണ് ഹൈക്കോടതി ജഡ്ജിയെ കൂടുതല്‍ കുഴപ്പത്തില്‍ ചാടിച്ചിരിക്കുന്നത്.
ഇത്തരത്തിലുള്ള കഴിവുകളുള്ളതിനാലാണ് കൃഷ്ണന് മയില്‍ പീലി തലയില്‍ ചൂടിയിരുന്നതെന്നും സമാനമായ കഴിവുകളുള്ള മൃഗമാണ് പശുവെന്നു കൂടി മഹേഷ് ചന്ദ്ര ശര്‍മ്മ പറഞ്ഞുവെക്കുന്നു. പശുവിനെ കൊല്ലുന്നവര്‍ക്കുള്ള ശിക്ഷ ജീവപര്യന്തമാക്കണമെന്നും അദ്ദേഹം നേരത്തെ പ്രസ്താവിച്ചിരുന്നു. ജയ്പൂരിലെ ഗോശാലയില്‍ പശുക്കളുടെ ദയനീയാവസ്ഥ ചൂണ്ടികാണിച്ചുള്ള ഹര്‍ജി പരിഗണിക്കവെയായിരുന്നു ജഡ്ജിയുടെ പരാമര്‍ശങ്ങള്‍.