നോട്ട് അസാധുവാക്കല്‍ സര്‍ക്കാര്‍ ആസൂത്രണം ചെയ്ത കള്ളപ്പണം വെളുപ്പിക്കല്‍ പദ്ധതി: ഷൂരി
|രാജ്യം അഭിമുഖീകരിക്കുന്ന സാമ്പത്തികമാന്ദ്യത്തിന് കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നോട്ട് അസാധുവാക്കല്‍ പദ്ധതിയാണെന്ന് വാജ്പേയി സര്‍ക്കാരില്‍ മന്ത്രിയായിരുന്ന അരുണ്‍ ഷൂരി.
രാജ്യം അഭിമുഖീകരിക്കുന്ന സാമ്പത്തികമാന്ദ്യത്തിന് കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നോട്ട് അസാധുവാക്കല്‍ പദ്ധതിയാണെന്ന് മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ഷൂരി. സര്‍ക്കാര്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയ കള്ളപ്പണം വെളുപ്പിക്കല്‍ പദ്ധതിയായിരുന്നു നോട്ട് അസാധുവാക്കലെന്നും ഷൂരി വിമര്‍ശിച്ചു.
അസാധുവാക്കിയ 99 ശതമാനം നോട്ടുകളും ബാങ്കുകളില്‍ തിരിച്ചെത്തിയെന്നാണ് റിസര്‍വ്വ് ബാങ്ക് വ്യക്തമാക്കിയത്. നോട്ട് അസാധുവാക്കലെന്ന പേരില്‍ സര്‍ക്കാര്‍ വിഡ്ഢിത്തമാണ് ചെയ്തത്. കള്ളപ്പണം ഉണ്ടായിരുന്നവര്‍ക്കെല്ലാം വെളുപ്പിക്കാന്‍ കഴിഞ്ഞു. നോട്ട് അസാധുവാക്കല്‍ മൂലം കള്ളപ്പണവും നികുതി വെട്ടിപ്പും ഇല്ലാതാക്കാന്‍ കഴിയില്ലെന്ന് വ്യക്തമായെന്നും ഷൂരി പറഞ്ഞു.
ജിഎസ്‍ടി നടപ്പിലാക്കിയ രീതിയെയും ഷൂരി വിമര്‍ശിച്ചു. സുപ്രധാന നികുതി പരിഷ്‌കരണം മോശമായ രീതിയിലാണ് നടപ്പിലാക്കിയത്. മൂന്ന് മാസത്തിനിടെ ഏഴ് തവണയാണ് ജിഎസ്‍ടി നിയമഭേദഗതി നടത്തിയതെന്നും ഷൂരി ചൂണ്ടിക്കാട്ടി.
യശ്വന്ത് സിന്‍ഹയ്ക്ക് പിന്നാലെ വാജ്പേയി സര്‍ക്കാരില്‍ അംഗായിരുന്ന ഷൂരിയും സര്‍ക്കാരിനെതിരെ രംഗത്തെത്തിയത് ബിജെപിക്ക് ക്ഷീണമായി. എന്നാല്‍ വിമര്‍ശനങ്ങള്‍ക്കെതിരെ കടുത്ത നിലപാടെടുത്തത് വിഷയം കൂടുതല്‍ ചര്‍ച്ചയാക്കേണ്ടതില്ല എന്നാണ് ബിജെപിയുടെ നിലപാട്.