India
രാഹുലിനെതിരായ കാരണംകാണിക്കല്‍ നോട്ടീസ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പിന്‍വലിച്ചുരാഹുലിനെതിരായ കാരണംകാണിക്കല്‍ നോട്ടീസ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പിന്‍വലിച്ചു
India

രാഹുലിനെതിരായ കാരണംകാണിക്കല്‍ നോട്ടീസ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പിന്‍വലിച്ചു

Sithara
|
2 Jun 2018 10:34 AM GMT

ഡിജിറ്റല്‍, ഇലക്ട്രോണിക് മാധ്യമങ്ങളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ നിലവിലെ മാതൃകാ പെരുമാറ്റച്ചട്ടത്തിന് പോരായ്മകളുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിരീക്ഷിച്ചു

രാഹുല്‍ ഗാന്ധിക്ക് അയച്ച കാരണംകാണിക്കല്‍ നോട്ടീസ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പിന്‍വലിച്ചു. രണ്ടാം ഘട്ട വോട്ടെടുപ്പിന് ഒരു ദിവസം മുന്‍പ് ഗുജറാത്തില്‍ ചാനല്‍ അഭിമുഖം നല്‍കിയതിനാണ് രാഹുലിന് നോട്ടീസ് അയച്ചത്. രാഹുല്‍ തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്ന് കാണിച്ച് ബിജെപി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചത്.

ഡിജിറ്റല്‍, ഇലക്ട്രോണിക് മാധ്യമങ്ങളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ നിലവിലെ മാതൃകാ പെരുമാറ്റച്ചട്ടത്തിന് പോരായ്മകളുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിരീക്ഷിച്ചു. ചട്ടങ്ങളില്‍ മാറ്റം വരുത്തേണ്ടതുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിരീക്ഷിച്ചു. 1951ലെ ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്യാനുള്ള നിര്‍ദേശങ്ങള്‍ പരിശോധിക്കാന്‍ കമ്മറ്റിയെ നിയമിക്കാനും തീരുമാനമായി.

രാഹുല്‍ ഗാന്ധിക്ക് നോട്ടീസ് അയച്ചതിന് പിന്നാലെ രൂക്ഷ പ്രതികരണവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. ബിജെപി സര്‍ക്കാരിന്‍റെ കളിപ്പാവയായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നുവെന്നാണ് കോണ്‍ഗ്രസ് ആരോപിച്ചത്.

Similar Posts