India
ലാലു പ്രസാദിന്‍റെ ശിക്ഷ വിധിക്കുന്നത് നാളത്തേക്ക് മാറ്റിലാലു പ്രസാദിന്‍റെ ശിക്ഷ വിധിക്കുന്നത് നാളത്തേക്ക് മാറ്റി
India

ലാലു പ്രസാദിന്‍റെ ശിക്ഷ വിധിക്കുന്നത് നാളത്തേക്ക് മാറ്റി

Sithara
|
2 Jun 2018 6:52 PM GMT

വാദത്തില്‍ പങ്കെടുക്കില്ലെന്ന് അഭിഭാഷകര്‍ നിലപാടെടുത്തതോടെയാണ് ശിക്ഷയിന്‍മേലുള്ള വാദം മുടങ്ങിയത്.കോടതിക്കെതിരെ മോശം പരാമര്‍ശം നടത്തിയ തേജ്വസിയാദവ് അടക്കമുള്ളവര്‍ക്കെതിരെ കേസെടുത്തു

അനശ്ചിതത്വങ്ങള്‍ക്കൊടുവില്‍ കാലിത്തീറ്റ കുംഭകോണ കേസില്‍ ആര്‍ജിഡി നേതാവ് ലാലു പ്രസാദ് അടക്കമുള്ളവരുടെ ശിക്ഷ വിധിക്കുന്നത് നാളത്തേക്ക് മാറ്റി. അനുശോചനയോഗത്തില്‍ പങ്കെടുക്കാനുള്ളതിനാല്‍ ഉച്ചക്ക് ശേഷം നടക്കുന്ന വാദത്തില്‍ പങ്കെടുക്കില്ലെന്ന് അഭിഭാഷകര്‍ നിലപാടെടുത്തതോടെയാണ് ശിക്ഷയിന്‍മേലുള്ള വാദം മുടങ്ങിയത്.കോടതിക്കെതിരെ മോശം പരാമര്‍ശം നടത്തിയ തേജ്വസിയാദവ് അടക്കമുള്ളവര്‍ക്കെതിരെ കേസെടുത്തു

കാലിത്തീറ്റ കുംഭകോണത്തിലെ രണ്ടാമത്തെ കേസിലും ലാലുവടക്കമുള്ളവര്‍ കുറ്റക്കാരാണെന്ന് കഴിഞ്ഞ 23 നാണ് കോടതി കണ്ടെത്തിയത്. ഇന്ന് ശിക്ഷാവിധിക്കാനിരിക്കെ വാദത്തില്‍ പങ്കെടുക്കാനാവില്ലെന്ന് അഭിഭാഷകര്‍ കോടതിയെ അറിയിക്കുകയായിരുന്നു. അന്തരിച്ച അഭിഭാഷകന്‍റെ അനുശോചനയോഗം നടടക്കുന്നതിനെ തുടര്‍ന്നായിരുന്നു ഇത്. എന്നാല്‍ ശിക്ഷാവിധിയിന്‍മേലെ വാദം നേരത്തെ നടത്താന്‍ വിസമ്മതിച്ച ജഡ്ജി അഭിഭാഷകരുടെ തീരുമാനത്തേയും എതിര്‍ത്തു. ഉച്ചക്ക് ശേഷവും വാദം നടത്താനാകാതെ വന്നതോടെയാണ് ശിക്ഷവിധിക്കുന്നത് ഒടുവില്‍ നാളത്തേക്ക് മാറ്റിവെച്ചത്. ലാലുവടക്കമുള്ള 16 പ്രതികളും കോടതിയിലെത്തിയിരുന്നെങ്കിലും പിന്നീട് തിരികെജയിലിലേക്ക് കൊണ്ടുപോയി. അതേസമയം ലാലുവിനെതിരായ വിധിയില്‍ കോടതിയെക്കിതിരെ മോശം പരാമര്‍ശം നടത്തിയ തേജ്വസിയാദവ് അടക്കമുള്ള 3 ആര്‍ജിഡി നേതാക്കള്‍ക്കെതിരെ കോടതി ഇന്ന് കേടതിയലക്ഷ്യകേസ് രജിസ്റ്റര്‍ ചെയ്തു. മൂന്ന്പേരോടും നേരിട്ട് കോടതിയില്‍‍ ഹാജരാകാനും ജഡ്ജി ഉത്തരവിട്ടു.

Related Tags :
Similar Posts