ബൊഫോഴ്സ് കേസ്: 12 വർഷത്തിന് ശേഷം സിബിഐ അപ്പീൽ നല്കി
|ബൊഫോഴ്സ് കേസിൽ പ്രതികളെ കുറ്റവിമുക്തരാക്കിയതിനെതിനെതിരെ 12 വർഷത്തിന് ശേഷം സിബിഐ സുപ്രീംകോടതിയിൽ അപ്പീൽ സമർപ്പിച്ചു.
ബൊഫോഴ്സ് കേസിൽ പ്രതികളെ കുറ്റവിമുക്തരാക്കിയതിനെതിനെതിരെ 12 വർഷത്തിന് ശേഷം സിബിഐ സുപ്രീംകോടതിയിൽ അപ്പീൽ സമർപ്പിച്ചു. പ്രതികളായ ഹിന്ദുജ സഹോദരന്മാരെ കുറ്റവിമുക്തരാക്കിയ ഡൽഹി ഹൈക്കോടതി വിധി ചോദ്യം ചെയ്താണ് അപ്പീൽ.
12 വർഷം പിന്നിട്ട കേസിൽ അപ്പീൽ വേണ്ടെന്ന് അഡ്വക്കേറ്റ് ജനറൽ നേരത്തെ നിയമോപദേശം നൽകിയിരുന്നു. എന്നാൽ പുതിയ തെളിവുകൾ ഉണ്ടെന്നുകാട്ടി സിബിഐ വീണ്ടും സമീപിച്ചതോടെ എജി അപ്പീലിന് വാക്കാൽ അനുമതി നൽകിയെന്നാണ് സൂചന.
കേസിൽ വാദം കേൾക്കുന്നതിൽ നിന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പിന്മാറണമെന്ന് ഹർജിക്കാരന് ആവശ്യപ്പെട്ടിട്ടുണ്ട്. കേസിൽ കക്ഷി അല്ലാത്ത കപിൽ സിബലിന് കഴിഞ്ഞ തവണ വാദത്തിന് ചീഫ് ജസ്റ്റിസ് അവസരം നൽകിയത് ദുരൂഹമാണെന്നാണ് ആരോപണം.