പ്രഖ്യാപന വേദി മാറ്റി കമല്‍; നടപടി പ്രതിഷേധത്തെ തുടര്‍ന്ന്
|രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം 21ന് മധുരൈയില്‍
നടന്‍ കമലഹാസന്‍ രാഷ്ട്രീയ പ്രഖ്യാപന വേദി മാറ്റി. മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമിന്റെ രാമേശ്വരത്തെ വീട്ടില്‍ വച്ച് പാര്‍ട്ടി പ്രഖ്യാപിച്ച്, സംസ്ഥാന പര്യടനം ആരംഭിയ്ക്കും എന്നായിരുന്നു താരം നേരത്തെ പറഞ്ഞിരുന്നത്. ഈ മാസം 21 മധുരൈയിലാണ് കമലഹാസന്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുക. അന്നുതന്നെ സംസ്ഥാന പര്യടനവും ആരംഭിക്കും.
മുന്‍ രാഷ്ട്രപതിയെ രാഷ്ട്രീയമായി ഉപയോഗിയ്ക്കാനാണ് കമല്‍ഹാസന്റെ ശ്രമമെന്ന് വിവിധ കക്ഷികള്‍ ആരോപണമുന്നയിച്ച സാഹചര്യത്തിലാണ് വേദി മാറ്റാന്‍ കമല്‍ തീരുമാനിച്ചതെന്നാണ് സൂചന. 21ന് മധുരൈയില്‍ ചേരുന്ന യോഗത്തിലായിരിയ്ക്കും രാഷ്ട്രീയപാര്‍ട്ടിയും നയങ്ങളും പ്രഖ്യാപിയ്ക്കുക. എന്നാല്‍, അന്ന് രാമേശ്വരത്തെത്തി കലാമിന്റെ വസതിയും സ്മാരകവും സന്ദര്‍ശിയ്ക്കും. ശേഷമാണ് മധുരയിലെ യോഗത്തിനെത്തുക. അന്നു തന്നെ സംസ്ഥാന പര്യടനവും ആരംഭിയ്ക്കും.
പാര്‍ട്ടി പ്രഖ്യാപന ചടങ്ങിനായി തമിഴ്നാടിന് പുറമെ കേരളം, ആന്ധ്ര, തെലങ്കാന, കര്‍ണാടക സംസ്ഥാനങ്ങളിലെ ആരാധകരോടും എത്തിച്ചേരാന്‍ ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
21 ന് സജീവമായി രാഷ്ട്രീയത്തിലിറങ്ങുമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെ, കോളജുകള്‍ കേന്ദ്രീകരിച്ചുള്ള പ്രചാരണത്തിലാണ് കമല്‍ഹാസന്‍. യുവാക്കളെ പാര്‍ട്ടിയിലേയ്ക്ക്ആകര്‍ഷിയ്ക്കുന്നതിനും ആരാധകരെ കൂട്ടിയിണക്കുന്നതിനുമായി മെബൈല്‍ ആപ്ലിക്കേഷനും കമല്‍ പുറത്തിറക്കിയിരുന്നു. രൂക്ഷ വിമര്‍ശമാണ് ഓരോ വേദികളിലും അണ്ണാ ഡിഎംകെയ്ക്ക് എതിരെ കമല്‍ ഉന്നയിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ തമിഴ് വാരികയില്‍ ഒരു ഗ്രാമത്തെ ദത്തെടുത്ത് തന്റെ വികസന സ്വപ്നങ്ങള്‍ ജനങ്ങളിലേയ്ക്ക്എത്തിയ്ക്കുമെന്നും കമല്‍ പറഞ്ഞിരുന്നു.