നീരവ് മോദി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതായി മാധ്യമപ്രവര്‍ത്തകയുടെ വെളിപ്പെടുത്തല്‍
|ദാവോസില്‍ വെച്ച് നീരവ് മോദി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സ്വകാര്യ കൂടിക്കാഴ്ച നടത്തിയതായി മാധ്യമപ്രവര്‍ത്തകയുടെ വെളിപ്പെടുത്തല്‍. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയും എഴുത്താരിയുമായ സ്വാതി ചതുര്‍വേദി
ദാവോസില്‍ വെച്ച് നീരവ് മോദി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സ്വകാര്യ കൂടിക്കാഴ്ച നടത്തിയതായി മാധ്യമപ്രവര്‍ത്തകയുടെ വെളിപ്പെടുത്തല്‍. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയും എഴുത്താരിയുമായ സ്വാതി ചതുര്‍വേദി തന്റെ ട്വിറ്റര്‍ അക്കൌണ്ട് വഴിയാണ് വാര്‍ത്ത പുറത്തുവിട്ടത്.
ദാവോസിൽ വെച്ച് നീരവ് മോദിയും അദ്ദേഹത്തിന്റെ സഹോദരനും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സ്വകാര്യ കൂടിക്കാഴ്ച നടത്തിയെന്നായിരുന്നു സ്വാതി ചതുര്‍വേദിയുടെ ട്വീറ്റ്. ഇതിനിടെ ഇന്ത്യാ ടുഡേ മാനേജിങ് എഡിറ്റര്‍ രാഹുല്‍ കന്‍വാലും മറ്റൊരു വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരുന്നു. വജ്രവ്യാപാരിയായ മെഹുല്‍ ചോക്സിയുടെ തട്ടിപ്പിനെക്കുറിച്ച് പ്രധാനമന്ത്രിയ്ക്ക് 2016 ജൂലൈയില്‍ അറിയാമായിരുന്നുവെന്നും ഈ വിഷയം എസ്.വി ഹരി പ്രസാദ് തന്നോട് പറഞ്ഞിരുന്നതായും രാഹുല്‍ കന്വാല് ട്വീറ്റ് ചെയ്തു.
Breaking my sources tell me that #NiravModi & his brother had a privileged private meeting with @narendramodi in Davos!
— Swati Chaturvedi (@bainjal) February 15, 2018
പ്രധാനമന്ത്രിയുടെ ഓഫീസിന് ഇക്കാര്യം അറിയാമായിരുന്നു, പിഎംഒ ഇതുസംബന്ധിച്ച പരാതി രജിസ്ട്രാര്‍ ഓഫ് കമ്പനീസിന് കൈമാറുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ പിന്നീട് യാതൊരു തെളിവുകളും ആവശ്യപ്പെടാതെ, കേസ് അവസാനിപ്പിക്കുകയാണെന്ന കത്താണ് ഹരിക്ക് ലഭിച്ചതെന്നും രാഹുല്‍ കന്വാല് പറയുന്നു.
Original whistleblower SV Hari Prasad tells me he complained to PMO in July 2016 about massive fraud by Diamond merchant Mehul Choksi. PMO forwarded complaint to Registrar of Companies. Prasad claims ROC sent him a letter closing the case without even asking him for evidence!
— Rahul Kanwal (@rahulkanwal) February 15, 2018
ഇന്ത്യന്‍ ബാങ്കിംങ് മേഖലയിലെ ഏറ്റവും വലിയ തട്ടിപ്പുകളിലൊന്ന് പുറത്തുവന്ന പഞ്ചാബ് നാഷണല്‍ ബാങ്കിലെ തട്ടിപ്പ് കേസ്. വജ്ര വ്യാപാരിയായ നീരവ് മോഡി കോടികളുടെ തട്ടിപ്പാണ് ബാങ്കില്‍ നടത്തിയിരിക്കുന്നത്. 2011 മുതല്‍ പഞ്ചാബ് നാഷണല്‍ ബാങ്കിലെ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ഉള്‍പ്പടെയുള്ളവരുടെ സഹായത്തിലാണ് തട്ടിപ്പ് അരങ്ങേറിയതെന്നാണ് സൂചന. 280 കോടിയുടെ തട്ടിപ്പു വാര്‍ത്തയാണ് ആദ്യം പുറത്തുവരുന്നത്.
ഫെബ്രുവരി അഞ്ചിന് നീരവ് മോദിക്കും ഭാര്യ എമിക്കും സഹോദരന് നിഷാലിനും ഒരു ബിസിനസ് പങ്കാളിക്കുമെതിരെയാണ് 280.70 കോടിയുടെ തട്ടിപ്പ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഈ സംഭവത്തില്‍ പത്ത് ജീവനക്കാരെ പിഎന്‍ബി സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് 11,500 കോടിയുടെ അനധികൃത തട്ടിപ്പ് ഇടപാട് വിവരം പുറത്തുവരുന്നത്.
ഇതിനിടെ ദാവോസില്‍ നടന്ന സാമ്പത്തിക ഉച്ചകോടിയില്‍ മോദിയ്ക്കൊപ്പം നീരവുമുണ്ടായിരുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക സംഘത്തില്‍ നീരവ് മോദി ഇല്ലായിരുന്നെന്നും സ്വന്തം നിലയിലാണ് അയാള്‍ ദാവോസില്‍ എത്തിയതെന്നുമായിരുന്നു ബിജെപിയുടെ വിശദീകരണം.