ഇന്ത്യയില്‍ ഇസ്ലാമിക് ബാങ്കിന്റെ തുടക്കം ഗുജറാത്തില്‍ നിന്ന്
|സാമ്പത്തികമായ ഉന്നമനവും ശരീഅത്തിനനുസൃതമായി (ഇസ്ലാമിക നിയമം) അംഗമാകുന്ന രാജ്യങ്ങളുടെയും മുസ്ലിം സമുദായത്തിന്റെയും സാമൂഹ്യ പുരോഗതിയുമാണ് ഐഡിബിയുടെ പ്രധാന ലക്ഷ്യം
ജിദ്ദ കേന്ദ്രമായ ഇസ്ലാമിക് ഡവലപ്മെന്റ് ബാങ്ക് ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങുന്നത് ഗുജറാത്തില്‍ നിന്ന്. സൌദിയില്‍ നിന്നുള്ള അന്താരാഷ്ട്ര സാന്പത്തിക സ്ഥാപനമാണ് ഇന്ത്യയിലെ ഇസ്ലാമിക് ബാങ്കിന്റെ ആദ്യ ശാഖ ഗുജറാത്തില്‍ നിന്ന് തുടങ്ങാന്‍ തെരെഞ്ഞെടുത്തത്. ഐഡിബിയുടെ സാമൂഹ്യ സംരംഭത്തിന്റെ ഭാഗമായി സംസ്ഥാനത്തിന് 30 മെഡിക്കല്‍ വാനുകളും കമ്പനി നല്‍കും.കമ്പനിയുടെ അംഗമായി ഇതുവരെ 56 രാജ്യങ്ങളുണ്ട്.
ഈ വര്‍ഷം ഏപ്രിലില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎഇ സന്ദര്‍ശനത്തിനിടെ ഇന്ത്യയുടെ EXIM Bank ഐഡിബിയുടെ അംഗരാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നതിനുള്ള 100 മില്ല്യണ്‍ ഡോളറിന്റെ ലൈന്‍ ഓഫ് ക്രെഡിറ്റിന്റെ മെമോറാണ്ടം ഒപ്പ് വെച്ചിരുന്നു.
ഇന്ത്യയിലെ ദരിദ്ര ഗ്രാമ പ്രദേശങ്ങളില്‍ മെഡിക്കല്‍ സഹായം എത്തിക്കുന്നതിനായി Rashtriya Institute of Skill and Education (RISE) മായി 55 മില്ല്യണ്‍ ഡോളറിന്റെ ഉടമ്പടിയും ഐഡിബി ഒപ്പ് വെച്ചിരുന്നു. അപ്രകാരം പൂര്‍ണ സാങ്കേതികതയോടെ 350 മെഡിക്കല്‍ വാനുകള്‍ (മെഡിക്കല്‍ ക്ലിനിക്ക്) കംമ്പനി ഇന്ത്യയില്‍ സജ്ജമാക്കും. ആദ്യഘട്ടത്തിലെ 30 വാനുകള്‍ ഗുജറാത്തിലെ ആദിവാസി മേഖലയായ ചോഹ്താ ഉദേപൂര്‍, നര്‍മദ, ഭരുച് എന്നീ സ്ഥലങ്ങില്‍ എത്തിക്കും.
"ഐഡിബിയും അതിന്റെ സ്വകാര്യ വിഭാഗവും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, എക്സിം ബാങ്ക്, മറ്റ് ദേശസാല്‍കൃത ബാങ്കുകളുടേയും പ്രധാന ഉദ്യോഗസ്ഥരുമായി കണ്ടുമുട്ടിയിട്ടുണ്ട്. അഹമദാബാദിലെ ആദ്യ ശാഖയോട് കൂടി ഇന്ത്യയിലെ അവരുടെ പ്രവര്‍ത്തനം ഗുജറാത്തില്‍ നിന്ന് തുടങ്ങും". മൌലാന ആസാദ് നാഷണല്‍ ഉറുദു സര്‍വകലാശാലയിലെ ചാന്‍സലര്‍ സഫര്‍ പറഞ്ഞു.
വ്യത്യസ്ഥ രാജ്യങ്ങളിലെ വഖഫ് സ്വത്തുക്കളുമായി ബന്ധപ്പെട്ട് ഒരു പ്രൊജക്റ്റും ഐഡിബി തയ്യാറാക്കാന്നുണ്ട്. "ഇത്തരത്തിലുള്ള നിരവധി വസ്തു വകകള്‍ ഗുജറാത്തിലുണ്ട്, ഇതെല്ലാം വഖഫ് ബോര്‍ഡിനും ഇതുമായി ബന്ധപ്പെട്ട ട്രസ്റ്റുകള്‍ക്കും പണമില്ലാത്തതിനാല്‍ അവഗണിക്കപ്പെട്ട നിലയിലാണ്. ഐഡിബി ഇത് സംരക്ഷിക്കുന്നതിനും പുനര്‍ വികസനത്തിന് വേണ്ടിയും പ്രൊജക്റ്റുകള്‍ക്ക് സാമ്പത്തിക സഹായം നല്കാന് തയ്യാറാണ്" അദ്ദേഹം പറഞ്ഞു.