ഈ ഓട്ടോക്കാരന്‍ ഓട്ടോ ഓടിക്കുന്നത് മകനെ മടിയില്‍ കിടത്തി
|ഇത് അപകടമാണെന്ന് പറഞ്ഞ്, ചില യാത്രക്കാര്‍ ഓട്ടോയില്‍ കയറാന്‍ മടിക്കും.. അപ്പോള്‍ കാലി കീശയുമായി സയീദിന് വീട്ടിലേക്ക് മടങ്ങേണ്ടിവരും.. പക്ഷേ,
രണ്ടുവയസ്സുമാത്രം പ്രായമുള്ള മകനെ മടിയിലിരുത്തി മുംബൈ നഗരത്തിലൂടെ ഓട്ടോ ഓടിക്കുകയാണ് 26 കാരനായ മുഹമ്മദ് സയീദ്. ചിലപ്പോള്‍ മകന്‍ മകന്‍ മടിയിലിരുന്ന് ഉറങ്ങും.. അപ്പോള്‍ അവനെ മടിയില്‍ കിടത്തിയായിരിക്കും ഓട്ടോ ഓടിക്കുക.. അങ്ങനെ ഓട്ടോ ഓടിക്കുന്നത് അപകടമാണെന്ന് പറഞ്ഞ്, ചില യാത്രക്കാര്‍ ഓട്ടോയില്‍ കയറാന്‍ മടിക്കും.. അപ്പോള്‍ കാലി കീശയുമായി സയീദിന് വീട്ടിലേക്ക് മടങ്ങേണ്ടിവരും.. പക്ഷേ, അടുത്ത ദിവസവും മകനെ കൂട്ടാതെ അവന് ജോലിക്ക് പോകാനാകില്ല... മകനും വേണം, കുടുംബത്തിന്റെ പട്ടിണിമാറ്റാന്‍ ഉള്ള വരുമാനം നഷ്ടമാവാതെ നോക്കുകയും വേണം..
രണ്ടാഴ്ചമുമ്പ് സയീദിന്റെ ഭാര്യ യാസ്‍മിന്‍ ശരീരം തളര്‍ന്ന് കിടപ്പിലായതോടെയാണ് ജോലിക്ക് പോകുമ്പോള്‍ മകനെയും കൊണ്ടുപോകാന്‍ അവന്‍ നിര്‍ബന്ധിതനായത്. രണ്ടുവയസ്സുള്ള മകനെ കൂടാതെ മൂന്നുമാസം പ്രായമുള്ള ഒരു മകളുമുണ്ട് ഇരുവര്‍ക്കും. സയീദ് ജോലിക്ക് പോകുമ്പോള്‍ അയല്‍വാസികളാണ് മകളെ നോക്കുന്നത്.
പക്ഷേ, രണ്ടുദിവസം മുമ്പ് സയീദിന്റെ അവസ്ഥ നേരില്‍ കണ്ട സംവിധായകന്‍ വിനോദ് കാപ്രി, ഉറങ്ങുന്ന മകനെ മടിയില്‍വെച്ച് ഓട്ടോ ഓടിക്കുന്ന സയീദിന്റെ ചിത്രം ട്വിറ്ററിലിട്ടു. അതോടെ അവന്റെ ജീവിതാവസ്ഥതന്നെ മാറിയെന്ന് അവന്‍ പറയുന്നു.
വിനോദ് കാപ്രി ട്വീറ്റില്‍ സയീദിന്റെ ഫോണ്‍ നമ്പര്‍ നല്‍കിയിരുന്നു. നിരവധിയാളുകളാണ് സയീദിനെ ഫോണില്‍ വിളിച്ച് സഹായം വാഗ്‍ദാനം ചെയ്തിട്ടുണ്ട്. വ്യക്തികളും എന്‍ജിഒകളും വരെ അക്കൂട്ടത്തിലുണ്ട്. ചില ഡോക്ടര്‍മാര്‍ യാസ്‍മിന്റെ തുടര്‍ ചികിത്സ സൌജന്യമാക്കാമെന്ന് ഉറപ്പു നല്‍കിയിട്ടുണ്ട്.
സയീദിന്റെ ബാങ്ക് അക്കൌണ്ട് വിവരങ്ങള്‍ പങ്കുവെച്ചുകൊണ്ട് മറ്റൊരു ട്വീറ്റും വിനോദ് കാപ്രി ഇട്ടിരുന്നു. ഇന്നലെ രാവിലെ തനിക്ക് ബാങ്കില്‍ നിന്നും വിളിവന്നെന്ന് സയീദി പറയുന്നു. സയീദിന്റെ അക്കൌണ്ടിലേക്ക് ആരൊക്കെയോ പണം നിക്ഷേപിക്കുന്നുവെന്ന കാര്യം പറയാനായിരുന്നു ബാങ്ക് അധികൃതര്‍ വിളിച്ചത്.
''ഞാന്‍ ഈ നഗരത്തെയും എന്നെയും വിശ്വസിച്ചാണ് ജീവിക്കുന്നത്. ശരിയെന്ന് തോന്നിയത് മാത്രമേ ചെയ്തിട്ടുള്ളൂ.. ആരെയും ചതിച്ചിട്ടില്ല.. എന്നെ സഹായിക്കുന്ന എല്ലാവരോടും ഞാന്‍ നന്ദി പറയുകയാണ്...''- അവന്‍ പറയുന്നു..