ത്രിരാഷ്ട്ര സന്ദര്‍ശനത്തിനായി മോദി യാത്ര തിരിച്ചു
|അമേരിക്ക, പോര്‍ച്ചുഗല്‍, നെതര്‍ലാന്‍ഡ് എന്നിവിടങ്ങളാണ് അദ്ദേഹം സന്ദര്‍ശിക്കുക
ത്രിരാഷ്ട്ര സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി യാത്ര തിരിച്ചു. അമേരിക്ക, പോര്‍ച്ചുഗല്‍, നെതര്‍ലാന്‍ഡ് എന്നിവിടങ്ങളാണ് അദ്ദേഹം സന്ദര്‍ശിക്കുക. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയാണ് സന്ദര്‍ശത്തില്‍ ഏറെ പ്രധാന്യമര്‍ഹിക്കുന്നത്.
പോര്‍ച്ചുഗല്‍ സന്ദര്‍ശനത്തിന് ശേഷം നാളെ അമേരിക്കയിലെത്തുന്ന മോദി തിങ്കളാഴ്ചയാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തുക. ഇരുവരും തമ്മിലൂള്ള ആദ്യ കൂടിക്കാഴ്ചയാണിത്. തീവ്രവാദത്തിനെതിരായ നടപടി, വാണിജ്യ, പ്രതിരോധ രംഗങ്ങളിലെ സഹകരണ, എച്ച് 1 ബി വിസ പ്രശ്നം തുടങ്ങിയവ ചര്‍ച്ച ചെയ്യും. ഇരുനേതാക്കളും അഞ്ച് മണിക്കൂറിലേറെ ചര്‍ച്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് ട്രംപ് വൈറ്റ് ഹൌസില്‍ ഒരുക്കുന്ന വിരുന്നിലും മോദി പങ്കെടുക്കും. ഇതാദ്യമായാണ് ഒരു രാഷ്ട്രത്തലവന് വൈറ്റ്ഹൌസില്‍ ട്രംപ് വിരുന്നൊരുക്കുന്നത്.
തുടര്‍ന്ന് വിവിധ കന്പനികളുടെ സിഇഒ മാരുമായും ചര്‍ച്ച നടത്തും. ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചെ, മൈക്രോസോഫ്സ്റ്റ് സിഇഒ സത്യ നദല്ലെ തുടങ്ങിയവര്‍ പങ്കെടുക്കും. അമേരിക്കന്‍ സന്ദര്‍ശനത്തിന് ശേഷം പ്രധാനമന്ത്രി നെതര്‍ലാന്‍ഡിലേക്ക് തിരിക്കും.