India
മീററ്റില്‍ നൂറു വയസുകാരിയെ മദ്യപന്‍ ബലാത്സംഗം ചെയ്തു, വൃദ്ധ മരിച്ചുമീററ്റില്‍ നൂറു വയസുകാരിയെ മദ്യപന്‍ ബലാത്സംഗം ചെയ്തു, വൃദ്ധ മരിച്ചു
India

മീററ്റില്‍ നൂറു വയസുകാരിയെ മദ്യപന്‍ ബലാത്സംഗം ചെയ്തു, വൃദ്ധ മരിച്ചു

Jaisy
|
3 Jun 2018 5:28 AM GMT

ജാനി ഗ്രാമത്തില്‍ ഞായറാഴ്ച രാത്രിയാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്

മീററ്റില്‍ നൂറ് വയസുള്ള വൃദ്ധയെ മദ്യപാനിയായ ഇരുപത്തഞ്ചുകാരന്‍ ബലാത്സംഗം ചെയ്തു. മീററ്റിലെ ജാനി ഗ്രാമത്തില്‍ ഞായറാഴ്ച രാത്രിയാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്. അവശ നിലയിലായ വൃദ്ധയെ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് അവര്‍ മരണത്തിന് കീഴടങ്ങി. സംഭവത്തില്‍ പ്രതിയായ പൂനിയ എന്ന യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പിച്ചു.

സഹോദരനൊപ്പമാണ് വൃദ്ധ താമസിക്കുന്നത്. ഞായറാഴ്ച രാത്രി വീട്ടില്‍ അതിക്രമിച്ച് കയറിയ പൂനിയ വൃദ്ധയെ പീഡനത്തിനിരയാക്കുകയായിരുന്നു. ബഹളം കേട്ട് അയല്‍വാസികള്‍ ഓടിയെത്തുമ്പോഴാണ് സംഭവം പുറംലോകമറിയുന്നത്. അയല്‍വാസികള്‍ വിവരമറിയച്ചതിനെ തുടര്‍ന്ന് സര്‍ക്കിള്‍ ഓഫീസര്‍ സ്ഥലത്തെത്തുകയും യുവാവിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. സംഭവത്തെത്തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തിട്ടുണ്ട്. പൊലീസ് കൂടുതല്‍ സേനയെ ഇവിടെ വിന്യസിപ്പിച്ചിട്ടുണ്ട്.

Similar Posts