India
India
റേഷന്‍ ലഭിച്ചില്ല; യുപിയില്‍ സ്ത്രീ പട്ടിണി കിടന്ന് മരിച്ചു
|3 Jun 2018 12:09 AM GMT
ഉത്തര്‍ പ്രദേശിലെ ബറേലിയില്‍ റേഷന്‍ മുടങ്ങിയതോടെ സ്ത്രീ പട്ടിണി കിടന്ന് മരിച്ചു
റേഷന്‍ മുടങ്ങിയതോടെ സ്ത്രീ പട്ടിണി കിടന്ന് മരിച്ചു. ഉത്തര്‍ പ്രദേശിലെ ബറേലിയിലാണ് സംഭവം.
വിരലടയാളം പതിപ്പിക്കാന്‍ സ്ത്രീയോട് നേരിട്ട് എത്താന്‍ ആവശ്യപ്പെട്ടെങ്കിലും കഴിഞ്ഞില്ല. അഞ്ച് ദിവസമായി കിടപ്പിലായിരുന്നു അവര്‍. തുടര്‍ന്ന് റേഷന്‍ നിഷേധിച്ചതോടെ പട്ടിണി കിടന്നാണ് തന്റെ ഭാര്യ മരിച്ചതെന്ന് ഭര്‍ത്താവ് പറഞ്ഞു.
കഴിഞ്ഞ മാസം ജാര്‍ഖണ്ഡില്‍ 11 വയസ്സുകാരി റേഷന്‍ മുടങ്ങിയതോടെ പട്ടിണി കിടന്ന് മരിച്ചിരുന്നു. റേഷന്‍ കാര്‍ഡും ആധാറും ബന്ധിപ്പിച്ചില്ലെന്ന് പറഞ്ഞാണ് റേഷന്‍ കാര്‍ഡ് റദ്ദാക്കിയത്.