കാവി വിവാദം: യുപി ഹജ്ജ് കമ്മിറ്റി സെക്രട്ടറിയെ പുറത്താക്കി
|ആരുടെ നിർദേശപ്രകാരമാണ് ഹജ്ജ് കമ്മിറ്റി ഒാഫിസിന് കാവിനിറം നൽകിയതെന്നും പിന്നീട് നിറം മാറ്റിയത് എന്തിനാണെന്നും വിശദീകരിക്കണമെന്ന് നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്. കാവിനിറം മാറ്റിയതിനുള്ള ചെലവ് ആര്
ഉത്തർപ്രദേശ് ഹജ്ജ് കമ്മിറ്റി ഓഫിസിന് കാവിനിറമുള്ള പെയിൻറ് അടിക്കുകയും പിന്നീട് മാറ്റുകയും ചെയ്ത സംഭവത്തിൽ സെക്രട്ടറിക്കെതിരെ നടപടി. യു.പി സർക്കാറാണ് ഹജ്ജ് കമ്മിറ്റി സെക്രട്ടറി ആർ.പി. സിങ്ങിനെ പുറത്താക്കിയത്. അദ്ദേഹത്തോടും ഹജ്ജ് കമ്മിറ്റിയോടും വിശദീകരണം തേടുകയും ചെയ്തു.
വഖഫ്-ഹജ്ജ് മന്ത്രി മുഹ്സിൻ റിസയാണ് നടപടിയെടുത്തത്. നേരേത്ത, ആർ.പി. സിങ്ങിന് നോട്ടീസ് നൽകിയിരുന്നു. ന്യൂനപക്ഷക്ഷേമ ഡയറക്ടറേറ്റിൽ ജോയൻറ് ഡയറക്ടറായ ആർ.പി. സിങ് ഹജ്ജ് സെക്രട്ടറിയുടെ അധിക ചുമതലയാണ് വഹിച്ചത്.ആരുടെ നിർദേശപ്രകാരമാണ് ഹജ്ജ് കമ്മിറ്റി ഒാഫിസിന് കാവിനിറം നൽകിയതെന്നും പിന്നീട് നിറം മാറ്റിയത് എന്തിനാണെന്നും വിശദീകരിക്കണമെന്ന് നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്. കാവിനിറം മാറ്റിയതിനുള്ള ചെലവ് ആര് വഹിക്കുമെന്നതുൾപ്പെടെ ഏഴ് കാര്യങ്ങളിലാണ് വിശദീകരണം ആവശ്യപ്പെട്ടത്.
കാവിനിറം മാറ്റാനുള്ള പെയിൻറ് വാങ്ങിയതിന്‍റെ ടെൻഡർ, പങ്കെടുത്ത കമ്പനികളുടെ പേരുകൾ, കരാറുകാരനെതിരെ എന്തു നടപടിയെടുത്തു തുടങ്ങിയ ചോദ്യങ്ങളുമുണ്ട്.