India
കറുത്ത വസ്ത്രം ധരിച്ച മാധ്യമപ്രവര്‍ത്തകരോട് കടക്ക് പുറത്തെന്ന്  യുപി പൊലീസ്കറുത്ത വസ്ത്രം ധരിച്ച മാധ്യമപ്രവര്‍ത്തകരോട് കടക്ക് പുറത്തെന്ന് യുപി പൊലീസ്
India

കറുത്ത വസ്ത്രം ധരിച്ച മാധ്യമപ്രവര്‍ത്തകരോട് കടക്ക് പുറത്തെന്ന് യുപി പൊലീസ്

Muhsina
|
3 Jun 2018 7:34 PM GMT

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും പങ്കെടുക്കുന്ന പരിപാടിക്കെത്തിയ മാധ്യമപ്രവര്‍ത്തകരോട് കറുത്ത വസ്ത്രം അഴിക്കാന്‍ ആവശ്യപ്പെട്ട്..

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും പങ്കെടുക്കുന്ന പരിപാടിക്കെത്തിയ മാധ്യമപ്രവര്‍ത്തകരോട് കറുത്ത വസ്ത്രം അഴിക്കാന്‍ ആവശ്യപ്പെട്ട് യുപി പൊലീസ്. വാരാണസിയില്‍ നടക്കുന്ന പരിപാടി റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയാണ് സുരക്ഷാജീവനക്കാരുടെ കടന്നുകയറ്റം.

കറുത്ത ജാക്കറ്റ് ധരിച്ചെത്തിയ എഎന്‍ഐ റിപ്പോര്‍ട്ടറോട് കറുത്ത വസ്ത്രം ഇവിടെ അനുവദിക്കില്ലെന്ന് പറഞ്ഞായിരുന്നു സംഘാടകര്‍ വസ്ത്രമഴിക്കാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഇതിന്റെ കാരണം വ്യക്തമാക്കാനാവശ്യപ്പെട്ട മാധ്യമപ്രവര്‍ത്തകര്‍ സംഭവം ക്യാമറയില്‍ ചിത്രീകരിക്കുകയും ചെയ്തു. ഇതോടെ കുഴങ്ങിയ സംഘാടകര്‍ ഒടുവില്‍ മാധ്യമപ്രവര്‍ത്തരെ അകത്തേക്ക് കടത്തിവിടുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.

കഴിഞ്ഞ നവംബറില്‍ യോഗി ആദിത്യനാഥ് പങ്കെടുത്ത മറ്റൊരു പരിപാടിയില്‍ മുസ്ലിം യുവതിയോട് ബുര്‍ഖ അഴിക്കാന്‍ ആവശ്യപ്പെട്ടതും വിവാദമായിരുന്നു.

योगी और अमित शाह के वाराणसी के युवा उदघोष कार्यक्रम में काला कपड़ा पहनकर जाने पर लगी रोक. पत्रकारो को भी काले जैकेट की वजह से एंट्री के लिए जूझना पड़ा..#ReporterDiary @abhishek6164 pic.twitter.com/rQFpCj7XNA

— आज तक (@aajtak) January 20, 2018

Similar Posts