India
റിപ്പബ്ലിക്ക് ദിനാഘോഷത്തിന് തയ്യാറായി രാജ്യംറിപ്പബ്ലിക്ക് ദിനാഘോഷത്തിന് തയ്യാറായി രാജ്യം
India

റിപ്പബ്ലിക്ക് ദിനാഘോഷത്തിന് തയ്യാറായി രാജ്യം

Muhsina
|
3 Jun 2018 1:36 AM GMT

69 ആമത് റിപ്പബ്ലിക്ക് ദിനത്തിന് രാജ്യം ഒരുങ്ങി. ആസിയാന്‍ രാജ്യത്തലവന്‍മാരാണ് ഇത്തവണ റിപ്പബ്ലിക്ക് ദിനപരേഡില മുഖ്യാതിഥികള്‍.

69 ആമത് റിപ്പബ്ലിക്ക് ദിനത്തിന് രാജ്യം ഒരുങ്ങി. ആസിയാന്‍ രാജ്യത്തലവന്‍മാരാണ് ഇത്തവണ റിപ്പബ്ലിക്ക് ദിനപരേഡില മുഖ്യാതിഥികള്‍. റിപ്പബ്ലിക്ക് ദിനത്തിനോടനുബന്ധിച്ച് കനത്തസുരക്ഷയിലാണ് രാജ്യം.

പ്രസിഡന്‍റ് രാം നാഥ് കോവിന്ദ് പതാകയുയര്‍ത്തുന്നതോടെ 69 ആമത് റിപ്പബ്ലിക്ക് ദിനാഘോഷങ്ങള്‍ക്ക് തുടക്കമാകും. സൈനിക, അര്‍ദ്ധസൈനിക വിഭാഗങ്ങള്‍ക്കൊപ്പം 700 വിദ്യാര്‍ത്ഥികളും അണിനിരക്കുന്ന ഇന്ത്യാഗേറ്റിനുമുന്നിലെ റിപ്പബ്ലിക്ക് ദിന പരേഡ് തന്നെയാണ് റിപ്പബ്ലിക്ക് ദിനത്തിലെ ഏറ്റവും വലിയ ആകര്‍ഷണം. ആസിയാന്‍ രാഷ്ട്രതലവന്‍മാരാണ് ഇത്തവണ ചടങ്ങിലെ മുഖ്യാതിഥികളാകുന്നത്. വിവിധ സംസ്ഥാനങ്ങളുടെ വൈവിധ്യം വിളിച്ചോതുന്ന പ്ലോട്ടുകളും ടാബ്ലോകളും പരേഡിന് മിഴിവേകും.

ഓച്ചിറ കെട്ടുകാഴ്ച്ചയെ അടിസ്ഥാനമാക്കിയാണ് ഇത്തവണ കേരളത്തിന്‍റെ പ്ലോട്ട്. 5 വര്‍ഷത്തിനുശേഷമാണ് കേരളം റിപ്പബ്ലിക്ക് ദിനപരേഡില്‍ പ്ലോട്ടുമായെത്തുന്നത്. കേരളത്തിന്‍റേതടക്കം 23 ദൃശ്യങ്ങളാണ് പരേഡില്‍ അണിനിരക്കുന്നത്. ബിഎസ്എഫ് വനിതാസൈനികരുടെ ബുള്ളറ്റ് അഭ്യാസവും ഇത്തവണത്തെ പ്രത്യേകതയാണ്. കനത്തസുരക്ഷയാണ് റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് രാജ്യമൊട്ടാകെ ഒരുക്കിയിട്ടുള്ളത്.

Related Tags :
Similar Posts