സിനിമാ തിയേറ്ററിനുള്ളില്‍ വെച്ച് 19കാരിയെ പീഡിപ്പിച്ചു; പ്രതി പിടിയില്‍
|പദ്മാവത് സിനിമ പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കെ ആയിരുന്നു ലൈംഗികാക്രമണം
സിനിമാ തിയേറ്ററില്‍ വെച്ച് 19കാരിയെ പീഡിപ്പിച്ച യുവാവ് പിടിയില്‍. ഹൈദരാബാദിലെ പ്രശാന്ത് തിയേറ്ററില്‍ പദ്മാവത് സിനിമ പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കെ ആയിരുന്നു ലൈംഗികാക്രമണം. 23കാരനായ കണ്ടാകട്‌ല ഭിക്ഷാപതിയാണ് അറസ്റ്റിലായത്.
ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട ഇരുവരും തിയേറ്ററില്‍ പോയി പത്മാവത് കാണാന്‍ തീരുമാനിക്കുകയായിരുന്നു. സിനിമ കാണാന്‍ വളരെ കുറച്ച് പേര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പ്രതി അടുത്തൊന്നും ആളുകളില്ലാത്ത സീറ്റ് തെരഞ്ഞെടുത്ത് പെണ്‍കുട്ടിയെ ആക്രമിക്കുകയായിരുന്നു.
പെണ്‍കുട്ടിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബലാത്സംഗകുറ്റത്തിന് അറസ്റ്റ് ചെയ്ത പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. സുരക്ഷാ പാളിച്ചയ്ക്ക് തിയേറ്റര്‍ ഉടമയ്‌ക്കെതിരെയും കേസെടുത്തു.