അവധി നല്‍കിയില്ല; ആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ മേലുദ്യോഗസ്ഥനെ വെടിവെച്ച് കൊന്നു
|റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്സിലെ (ആര്‍പിഎഫ്) കോണ്‍സ്റ്റബിള്‍ മേലുദ്യോഗസ്ഥനെ വെടിവെച്ച് കൊന്നു
റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്സിലെ (ആര്‍പിഎഫ്) കോണ്‍സ്റ്റബിള്‍ മേലുദ്യോഗസ്ഥനെ വെടിവെച്ച് കൊന്നു. മേഘാലയിലെ ഖാസി ജില്ലയിലാണ് സംഭവം. ലീവ് അപേക്ഷ നിരസിച്ചതാണ് കൊലയ്ക്ക് കാരണം. അസിസ്റ്റന്റ് കമാന്‍ഡന്റ് മുകേഷ് സി ത്യാഗിയാണ് കൊല്ലപ്പെട്ടത്. കോണ്‍സ്റ്റബിള്‍ അര്ജുന് ദേശ്വാളിനെ പൊലീസ് അറസ്റ്റ് ചെയ്തു.
സര്‍വ്വീസ് റൈഫിള്‍ ഉപയോഗിച്ച് 13 തവണയാണ് അര്ജുന് മുകേഷിന് നേരെ വെടിയുതിര്‍ത്തത്. സ്ഥലത്തുണ്ടായിരുന്ന ജോഗിന്ദര്‍ കുമാര്‍, ഓംപ്രകാശ് യാദവ്, പ്രദീപ് മീന എന്നീ ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. ഇവരെ നോര്‍ത്ത് ഈസ്റ്റ് ഇന്ദിരാഗാന്ധി റീജ്യണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് ആന്റ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
മേഘാലയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ഖൈസി ഹില്ലില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയതായിരുന്നു ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍. അര്ജുന് പല തവണ അവധിക്ക് അപേക്ഷിച്ചിട്ടും മുകേഷ് ലീവ് നല്‍കിയില്ലെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു.