India
പിണറായി വിജയന്‍ നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തിപിണറായി വിജയന്‍ നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി
India

പിണറായി വിജയന്‍ നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി

Subin
|
3 Jun 2018 8:33 PM GMT

വിവിധ വിഷയങ്ങളിലുള്ള അഞ്ച് നിവേദനങ്ങള്‍ മുഖ്യമന്ത്രി കൈമാറി. അതേസമയം കീഴാറ്റൂര്‍ വിഷയം ചര്‍ച്ചയായില്ലെന്നാണ് സൂചന.

മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി. നിതിന്‍ ഗഡ്കരിയുടെ ഓഫീസില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. അടിസ്ഥാന സൗകര്യ വികസനമടക്കമുള്ള വിഷയങ്ങളാണ് ചര്‍ച്ചയില്‍ മുഖ്യമന്ത്രി ഉന്നയിച്ചത്. വിവിധ വിഷയങ്ങളിലുള്ള അഞ്ച് നിവേദനങ്ങള്‍ മുഖ്യമന്ത്രി കൈമാറി. അതേസമയം കീഴാറ്റൂര്‍ വിഷയം ചര്‍ച്ചയായില്ലെന്നാണ് സൂചന.

Related Tags :
Similar Posts