ജെഎന്‍യു സര്‍വകലാശാല അക്കാദമിക് കൌണ്‍സില്‍ യോഗത്തില്‍ വിദ്യാര്‍ഥി പ്രതിഷേധം
|സര്‍വകലാശാല അച്ചടക്കസമിതി റിപ്പോര്‍ട്ട് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നിരാഹാരസമരം നടത്തുന്ന വിദ്യാര്‍ഥികളാണ് യോഗ സ്ഥലത്തെത്തി വിസിക്ക് പഴങ്ങള്‍ നല്കി പ്രതിഷേധിച്ചത്.
ജെഎന്‍യു സര്‍വകലാശാല അക്കാദമിക് കൌണ്‍സില്‍ യോഗത്തില്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധം. സര്‍വകലാശാല അച്ചടക്കസമിതി റിപ്പോര്‍ട്ട് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നിരാഹാരസമരം നടത്തുന്ന വിദ്യാര്‍ഥികളാണ് യോഗ സ്ഥലത്തെത്തി വിസിക്ക് പഴങ്ങള്‍ നല്കി പ്രതിഷേധിച്ചത്. വിദ്യാര്‍ഥികള്‍ക്കെതിരായ നടപടി പിന്‍വലിക്കണമെന്ന് അക്കാദമിക് കൌണ്‍സിലെ ഭൂരിപക്ഷം അംഗങ്ങളും ആവശ്യപ്പെട്ടതോടെ യോഗം തുടരാന്‍ വിസി അനുവദിച്ചില്ല.
ഫെബ്രുവരി ഒമ്പതിന് നടന്ന അഫ്സല് ഗുരു അനുസ്മരണത്തിന്റെ പേരില്‍ ജെഎന്‍യു എസ്യു പ്രസിഡന്റ് കനയ്യകുമാര്‍, ഉമര്‍ഖാലിദ്, അനിര്‍ബന്‍ ഭട്ടചാര്യ എന്നിവരടക്കം 20 വിദ്യാര്‍ഥികള്‍ക്കെതിരെയായിരുന്നു സര്‍വകലാശാല നടപടിയെടുത്തത്. ഇതില്‍ പ്രതിഷേധിച്ച് ഏപ്രില്‍ 27 മുതല്‍ 19 വിദ്യാര്‍ഥികളാണ് നിരാഹാരസമരം ആരംഭിച്ചത്. ആരോഗ്യം മോശമായതിനെ തുടര്‍ന്ന് 6 വിദ്യാര്‍ഥികള്‍ സമരം അവസാനിപ്പിച്ചിരുന്നു. എന്നാല്‍ സമരം നടത്തുന്ന വിദ്യാര്‍ഥികളുമായി ചര്‍ച്ച നടത്താന്‍ പോലും തയ്യാറല്ല എന്ന നിലപാടാണ് വിസി സ്വീകരിച്ചത്. ഇതിനെ തുടര്‍ന്നാണ് വിദ്യാര്‍ഥികള്‍ അക്കാദമിക് കൌണ്‍സില്‍ യോഗത്തില്‍ കയറി പ്രതിഷേധിച്ചത്. നിരാഹാരം അനുഷ്ഠിക്കുന്ന ജെഎന്യുഎസ്യു ജനറല്‍ സെക്രട്ടറി രമ നാഗേ വിസിക്ക് പഴങ്ങള്‍ നല്കി. ഇന്നലെ നടന്ന അക്കാദമിക് കൌണ്‍സില്‍ യോഗത്തില്‍ വിദ്യാര്‍ഥികള്‍ നടത്തുന്ന നിരാഹാരസമരം മുഖ്യവിഷയമായി ചര്‍ച്ച ചെയ്യണമെന്ന് ഭൂരിപക്ഷം അംഗങ്ങളും ആവശ്യപ്പെട്ടിരുന്നു. ആദ്യം അതിന് തയ്യാറാകാതിരുന്ന വിസി പ്രതിഷേധത്തെ തുടര്‍ന്ന് വിഷയം ചര്‍ച്ച ചെയ്യാമെന്ന് സമ്മതിക്കുകയായിരുന്നു. എന്നാല്‍ വിദ്യാര്‍ഥികള്‍ക്കെതിരായ നടപടി പിന്‍വലിക്കണമെന്ന് ആവശ്യമുയര്‍ന്നതോടെ യോഗം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ച് വിസി മടങ്ങി.