സല്‍മാനെതിരെ 20 വര്‍ഷം നീണ്ട നിയമ നടപടി; നാള്‍വഴിയിലൂടെ..
|മുൻപും കേസില്‍ ശിക്ഷിച്ചിരുന്നെങ്കിലും മേല്‍ക്കോടതിയെ സമീപിച്ച് സൽമാന്‍ പുറത്തിറങ്ങി.
20 വർഷം നീണ്ട നിയമ നടപടികൾക്കാണ് സല്‍മാന്‍ ഖാനെതിരായ വിധിയോടെ പരിസമാപ്തിയായത്. മുൻപും കേസില്‍ ശിക്ഷിച്ചിരുന്നെങ്കിലും മേല്‍ക്കോടതിയെ സമീപിച്ച് സൽമാന്‍ പുറത്തിറങ്ങി. സുപ്രീംകോടതി ഇടപെടലോടെയുള്ള വിധി എന്ന പ്രത്യേകത ഇത്തവണത്തെ വിധിക്കുണ്ട്
1998 സെപ്തംബർ
ഹം സാത്ത് സാത്ത് ഹേ എന്ന സിനിമയുടെ രാജസ്ഥാനിലെ ചിത്രീകരണത്തിനിടെ സൽമാന്‍ഖാനും സഹതാരങ്ങളും കൃഷ്ണമൃഗത്തെ വേട്ടയാടുന്നു
1998 ഒക്ടോബര്‍ 2
ബിഷ്ണോയ് ഗ്രാമവാസികൾ സല്‍മാനും സഹതാരങ്ങൾക്കുമെതിരെ പരാതി നൽകുന്നു
1998 ഒക്ടോബര്‍ 12
സൽമാന്‍ ഖാന്‍ അറസ്റ്റില്‍
1998 ഒക്ടോബര്‍ 17
സല്‍മാന്‍ ഖാന് ജാമ്യം
2006 ഏപ്രില്‍ 10
ജോധ്പൂർ വിചാരണ കോടതി അഞ്ച് വർഷം തടവും 25,000 രൂപ പിഴയും വിധിക്കുന്നു
2007 ആഗസ്റ്റ് 31
രാജസ്ഥാന്‍ ഹൈക്കോടതി അഞ്ച് വര്‍ഷം തടവിന് വിധിക്കുന്നു. ഒരാഴ്ച സല്‍മാന്‍ ഖാന്‍ ജോധ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍
2007 സെപ്തംബര്‍
സല്‍മാന്‍ നൽകിയ അപ്പീലില്‍ വിധി റദ്ദാക്കുന്നു
2014 ജൂലൈ 29
കേസ് റദ്ദാക്കിയ ഉത്തരവിനെതിരെ രാജസ്ഥാന്‍ സര്‍ക്കാര്‍ സുപ്രീംകോടതിയിൽ. സുപ്രീംകോടതി സല്‍മാന്‍ ഖാന് നോട്ടീസ് അയച്ചു
2016 ജൂലൈ 25
രാജസ്ഥാന്‍ ഹൈക്കോടതി സല്‍മാനെ വെറുതെവിട്ടു
2016 ഒക്ടോബർ 19
കേസ് റദ്ദാക്കിയ ഉത്തരവിനെതിരെ രാജസ്ഥാന്‍ സര്‍ക്കാര്‍ വീണ്ടും സുപ്രീംകോടതിയിൽ
2016 നവംബർ 11
രാജസ്ഥാൻ സർക്കാരിന്റെ ഹരജി വേഗത്തിലാക്കാൻ സുപ്രീംകോടതി അനുമതി
2016 ഡിസംബര്‍ 9
ജോധ്പൂരിലെ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ വിചാരണ ആരംഭിക്കുന്നു
2017 ജനുവരി 18
കൃഷ്ണ മൃഗങ്ങളെ വേട്ടയാടാന്‍ കാലാവധി കഴിഞ്ഞ തോക്ക് ഉപയോഗിച്ച് കേസില്‍ സംശയത്തിന്റെ ആനുകൂല്യത്തില്‍ സല്‍മാനെ വെറുതെവിട്ടു
2018 ഏപ്രില്‍ 5
കൃഷ്ണമൃഗങ്ങളെ വേട്ടയാടിയതിന് സല്‍മാന്‍ അഞ്ച് വർഷം തടവ്. കൂട്ടുപ്രതികളെ വെറുതെ വിട്ടു