India
താനും തന്റെ കുഞ്ഞും പീഡിപ്പിക്കപ്പെടാനോ കൊല്ലപ്പെടാനോ സാധ്യതയുണ്ടെന്ന് കത്‍വ പെണ്‍കുട്ടിയുടെ അഭിഭാഷകതാനും തന്റെ കുഞ്ഞും പീഡിപ്പിക്കപ്പെടാനോ കൊല്ലപ്പെടാനോ സാധ്യതയുണ്ടെന്ന് കത്‍വ പെണ്‍കുട്ടിയുടെ അഭിഭാഷക
India

താനും തന്റെ കുഞ്ഞും പീഡിപ്പിക്കപ്പെടാനോ കൊല്ലപ്പെടാനോ സാധ്യതയുണ്ടെന്ന് കത്‍വ പെണ്‍കുട്ടിയുടെ അഭിഭാഷക

Khasida
|
3 Jun 2018 1:58 PM GMT

ബാര്‍ അസോസിയേഷനില്‍ നിന്നും വിലക്കും ഭീഷണിയും വന്നു. തനിക്ക് വെള്ളം പോലും ലഭിക്കാതായി.

കത്‍വ കൂട്ടബലാത്സംഗക്കേസില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് വേണ്ടി ഹാജരാകുന്ന അഭിഭാഷക തന്റെ ജീവന് ഭീഷണിയുണ്ടെന് പരാതി നല്‍കി. ഇക്കാര്യം അഭിഭാഷകയായ ദീപിക സിംഗ് സുപ്രീംകോടതിയെ അറിയിക്കും. എങ്കിലും കേസില്‍ നിന്ന് പിന്മാറില്ലെന്ന് അവര്‍ വ്യക്തമാക്കി

പെണ്‍കുട്ടിയുടെ കുടുംബത്തിന് നീതി ലഭിക്കണമെന്നും കുറ്റക്കാര്‍ക്ക് കനത്ത ശിക്ഷ നല്‍കണമെന്നും ആവശ്യപ്പെട്ട് രാജ്യത്തുടനീളം പ്രതിഷേധം അലയടിക്കുകയാണ്. കേന്ദ്രസര്‍ക്കാരിനെതിരെ ദിവസം കഴിയും തോറും വിവാദം ശക്തമാകുന്നു.. ഇതിനിടയിലാണ് കത്‍വ പെണ്‍കുട്ടിയുടെ അഭിഭാഷക തന്റെ ജീവന് ഭീഷണിയുണ്ടെന്ന് വീണ്ടും വ്യക്തമാക്കിയത്. താനും തന്റെ കുഞ്ഞും പീഡിപ്പിക്കപ്പെടാനോ കൊല്ലപ്പെടാനോ സാധ്യതയുണ്ടെന്ന് അവര്‍ പറഞ്ഞു. വിവിധ കോണുകളില്‍ നിന്ന് തനിക്ക് ഭീഷണി സന്ദേശങ്ങള്‍ ലഭിക്കുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കി.

എന്നാല്‍ അഭിഭാഷകയെന്ന നിലയില്‍ തന്റ ഉത്തരവാദിത്തത്തില്‍ നിന്ന് താന്‍ പിറകോട്ട് പോകില്ലെന്നും കുട്ടിയുടെ കുടുംബത്തിന് നീതി ലഭിക്കണമെന്നും അവര്‍ പറഞ്ഞു. താന്‍ ഈ കേസ് ഏറ്റെടുത്തപ്പോള്‍ ബാര്‍ അസോസിയേഷനില്‍ നിന്നും വിലക്കും ഭീഷണിയും വന്നു. തനിക്ക് വെള്ളം പോലും ലഭിക്കാതായി. ഇപ്പോഴത്തെ ഭീഷണിയുടെ പശ്ചാത്തലത്തില്‍ താന്‍ എല്ലാ കാര്യവും സുപ്രീംകോടതിയെ ബോധിപ്പിക്കുമെന്നും ദീപിക സിംഗ് പറഞ്ഞു.

Similar Posts