കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാര്‍ ഹൈദരാബാദിലെത്തി
|പ്രത്യേക വിമാനത്തിന് അനുമതി നിഷേധിച്ചതിന് പിന്നാലെ റോഡ് മാര്‍ഗമാണ് എംഎല്‍എമാര്‍ ഹൈദരാബാദിലെത്തിയത്.
പുലര്‍ച്ചെ വരെ നീണ്ട അനിശ്ചിത്വങ്ങള്‍ക്കൊടുവില്‍ കര്‍ണാടകയിലെ കോണ്‍ഗ്രസ് - ജെഡിഎസ് എംഎല്‍എമാര്‍ ഹൈദരാബാദിലെത്തി. ഇന്നലെ രാത്രിയാണ് ഇരുപാര്‍ട്ടികളും എംഎല്‍എമാരെ മാറ്റിയത്. പ്രത്യേക വിമാനത്തിന് അനുമതി നിഷേധിച്ചതിന് പിന്നാലെ റോഡ് മാര്‍ഗമാണ് എംഎല്‍എമാര്‍ ഹൈദരാബാദിലെത്തിയത്. കോണ്‍ഗ്രസിന്റെ രണ്ട് എംഎല്‍എമാര്‍ സംഘത്തിലില്ല. പാര്‍ക്ക് ഹയാത്തണ് ഹോട്ടലിലാണ് എംഎല്‍എമാര്‍ തങ്ങുന്നത്.
അനിശ്ചിതത്വങ്ങള്‍ക്കും ഊഹാപോഹങ്ങള്‍ക്കും ഒടുവിലാണ് കര്‍ണാടകയിലെ കോണ്‍ഗ്രസ് ജെഡിഎസ് എംഎല്‍എമാരെ മാറ്റിയത്. ചാര്‍ട്ടേഡ് വിമാനത്തില്‍ കൊച്ചിയിലേക്ക് മാറ്റുമെന്നായിരുന്നു ആദ്യം അറിയിച്ചത്. കേരളത്തിലെ ജെഡിഎസ് നേതാക്കള്‍ കൊച്ചിയിലെത്തുകയും ചെയ്തു.
എന്നാല്‍ ചാര്‍ട്ടേഡ് വിമാനത്തിന് അനുമതി നിഷേധിച്ചു എന്ന വാര്‍ത്ത വന്നതോടെ യാത്ര റോഡ് മാര്‍ഗമാക്കി. നേതാക്കളുടെ സാന്നിധ്യത്തില്‍ ബസിലേക്ക് എംഎല്‍എമാരെ എണ്ണിക്കയറ്റി. കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാര്‍ ഒരുമിച്ച് താമസിക്കുമെന്നായിരുന്നു കുമാരസ്വാമി പ്രതികരിച്ചത്
പിന്നീട് ഹൈദരാബാദ് ഭാഗത്തേക്കാണ് ബസുകള്‍ പോയത്. ഇടക്ക് കോണ്‍ഗ്രസ് എംഎല്‍എമാര്‍ മറ്റൊരു ബസിലേക്ക് യാത്ര മാറ്റുകയും ചെയ്തു.