India
പ്രധാനമന്ത്രി വിളിച്ച മന്ത്രിമാരുടെ യോഗം ഇന്ന്പ്രധാനമന്ത്രി വിളിച്ച മന്ത്രിമാരുടെ യോഗം ഇന്ന്
India

പ്രധാനമന്ത്രി വിളിച്ച മന്ത്രിമാരുടെ യോഗം ഇന്ന്

admin
|
3 Jun 2018 2:32 PM GMT

പിയൂഷ് ഗോയല്‍, പെട്രോളിയം വകുപ്പ് മന്ത്രി ധര്‍മ്മേന്ത്രപ്രധാന്‍ എന്നിവര്‍ക്ക് ക്യാബിനറ്റ് പദവി നല്‍കും. 70 വയസ്സ് പിന്നിട്ട....

കേന്ദ്ര മന്ത്രി‌സഭാ പുനസംഘടനക്ക് മുന്നോടിയായി പ്രധാനമന്ത്രി വിളിച്ച മന്ത്രിമാരുടെ യോഗം ഇന്ന്. അതത് വകുപ്പുകളുടെ രണ്ട് വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് മന്ത്രിമാര്‍ യോഗത്തില്‍ വിശദീകരിക്കും. പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനത്തിന് മുന്നോടിയായി സ്വീകരിക്കേണ്ട നിലപാടുകളും തന്ത്രങ്ങളും യോഗം ചര്‍ച്ച ചെയ്യും

ജൂലൈ 6 പ്രധാന മന്ത്രി നരേന്ദ്രമോദിയുടെ ആഫ്രിക്കാ സന്ദര്‍ശനം ആരംഭിക്കുകയാണ്. അതിന് മുന്പ്തന്നെ കേന്ദ്ര മന്ത്രി സഭ പുനസംഘടിപ്പിക്കുമെന്നാണ് സൂചന. പഞ്ചാബ്, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ് എനീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ മുന്നില്‍ക്കണ്ടുള്ള പുനഃസംഘടനയില്‍ ഈ മൂന്നു സംസ്ഥാനങ്ങള്‍ക്കും മികച്ച പ്രാതിനിധ്യം ഉണ്ടാകുമെന്നാണു വിലയിരുത്തല്‍. ഊര്‍ജ്ജമന്ത്രി പിയൂഷ് ഗോയല്‍, പെട്രോളിയം വകുപ്പ് മന്ത്രി ധര്‍മ്മേന്ത്രപ്രധാന്‍ എന്നിവര്‍ക്ക് ക്യാബിനറ്റ് പദവി നല്‍കും. 70 വയസ്സ് പിന്നിട്ട സാഹചര്യത്തില്‍ ന്യൂനപക്ഷ വകുപ്പ് മന്ത്രി നെജ്മാ ഹെപ്തുള്ളയെ ഗവര്‍ണര്‍ സ്ഥാനം നല്‍കാമെന്ന ഉറപ്പില്‍ ഒഴിവാക്കിയേക്കുമെന്നാണ് സൂചന.

കായികമന്ത്രിയായിരുന്ന സര്‍ബന്ദ സോനാവാള്‍ ആസം മുഖ്യമന്ത്രിയായി സ്ഥാനമേറ്റതോടെയുണ്ടായ ഒഴിവും നികത്തും. .വിഷയത്തില്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷാ യും ,ധന മന്ത്രി അരുണ്‍ ജെയ്റ്റ്ലിയും കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് വൈകീട്ട് പ്രധാന മന്ത്രി മന്ത്രിമാരുടെ യോഗം വിളിച്ചത്. ജൂലൈ 18 ന് പാര്‍ലമെന്‍‌റിന്‍റെ വര്‍ഷകാലസമ്മേളന ആരംഭിക്കുന്ന സാഹചര്യത്തില്‍ പ്രതിപക്ഷത്തിന്‍റെ നീക്കങ്ങളെ സമീക്കേണ്ട രീതി സംബന്ധിച്ചും തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലടക്കം പൂര്‍ത്തിയാകാനുള്ള പ്രധാന പദ്ധതികളെ കുറിച്ചും യോഗം ചര്‍ച്ച ചെയ്യും

Similar Posts