മോദിക്ക് ജനാധിപത്യം എന്താണെന്നു പഠിപ്പിച്ചു കൊടുത്ത സുപ്രീംകോടതിയോട് നന്ദിയുണ്ടെന്നു രാഹുൽ ഗാന്ധി
|അരുണാചല് പ്രദേശില്‍ കോണ്ഗ്രസ് നേതൃത്വത്തിലുള്ള നാബാം തൂക്കി സര്ക്കാരിനെ നിലനിര്ത്തണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജനാധിപത്യം എന്താണെന്നു പഠിപ്പിച്ചു കൊടുത്ത സുപ്രീംകോടതിയോട് നന്ദിയുണ്ടെന്നു കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി.
സുപ്രീംകോടതി വിധി മോദി സർക്കാരിന്റെ കരണത്തിനേറ്റ അടിയാണെന്നു ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ പറഞ്ഞു. ഇതിൽനിന്നും മോദി പാഠം ഉൾക്കൊള്ളുമെന്നാണ് പ്രതീക്ഷ. ജനാധിപത്യത്തിലൂടെ തിരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെ പ്രവർത്തനങ്ങളിൽ കൈകടത്തുന്നത് മോദി നിർത്തലാക്കുമെന്നു പ്രതീക്ഷിക്കുന്നതായും കേജ്‍രിവാൾ പറഞ്ഞു.
അരുണാചല്‍ പ്രദേശില്‍ കോണ്ഗ്രസ് നേതൃത്വത്തിലുള്ള നാബാം തൂക്കി സര്ക്കാരിനെ നിലനിര്ത്തണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. നിയമസഭാ സമ്മേളനം നേരത്തെ വിളിച്ചു ചേര്‍ത്ത് സര്‍ക്കാരിനെ പിരിച്ചു വിട്ട ഗവര്‍ണറുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്നും കോടതി വിധിച്ചു. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ച ബി.ജെ.പിയ്ക്ക് രാഷ്ട്രീയമായി വലിയ തിരിച്ചടിയുണ്ടാക്കുന്നതാണ് സുപ്രീം കോടതി വിധി.