ഇന്ന് ഗാന്ധി ജയന്തി: രാഷ്ട്രപിതാവിന്റെ ഓര്‍മ്മകളിലലിഞ്ഞ് രാജ്യം
|പാരീസ് കാലാവസ്ഥാ വ്യതിയാന ഉടമ്പടി ഇന്ന് മുതല്‍ നിലവില്‍
രാജ്യം ഇന്ന് 147ാം ഗാന്ധി ജയന്തി ദിനം ആഘോഷിക്കുന്നു. ഡല്‍ഹി രാജ്ഗട്ടില്‍ രാഷട്രപതി പ്രണബ് മുഖര്‍ജി, പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് തുടങ്ങിയവര്‍ ശ്രദ്ധാജ്ഞലികളര്‍പ്പിച്ചു. സംസ്ഥാനതല ആഘോഷ പരിപാടികള്‍ തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ആഗോള അഹിംസ് ദിനമായി ലോക രാജ്യങ്ങളും ഗാന്ധിജയന്തി ആഘോഷിച്ചു.
മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് വിവിധ കേന്ദ്ര മന്ത്രിമാര്‍, ഡല്‍ഹി മുഖ്യമമന്ത്രി അരവിന്ദ് കെജ്രിവാള്‍ തുടങ്ങിയവരും ഗാന്ധി സമാധിയിലെത്തി പുഷ്പാജ്ഞലികളര്‍പ്പിച്ചു. ഗാന്ധി ജയന്തി കേന്ദ്ര സര്‍ക്കാര്‍ സ്വഛ് ഭാരത് ദിവസമായാണ് ആചരിക്കുന്നത്. രാഷ്ട്രപതി ഭവനില്‍ സ്വഛ് ഭാരത് വാര്‍ഷികാഘോഷ പരിപാടി അരങ്ങേറി. ആഘോഷത്തിന്‍റെ ഭാഗമായി ഡല്‍ഹിയില്‍ നക്കുന്ന സ്വഛത റാലിയുടെ ഫ്ലാഗ് ഓഫ് കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡു നിര്‍വ്വഹിച്ചു. രാജ്യവ്യാപകമായി നടക്കുന്ന പൊതു ശുചിത്വ പരിപാടികള്‍ക്ക് കേന്ദ്ര മന്ത്രിമാര്‍ നേതൃത്വം നല്‍കി. വിവിധയിടങ്ങളില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ ഗാന്ധി സ്മരണ ഘോഷയാത്രകള്‍ നടന്നു.
മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മറ്റ് മന്ത്രിമാര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ തിരുവനന്തപുരം ഗാന്ധിപാര്‍ക്കിലെത്തി പുഷ്പാര്‍ച്ചന നടത്തി. ഗാന്ധി ജയന്തിയുടെ ഭാഗമായുള്ള സംസ്ഥാന തല പരിപാടികളുടെ ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി തിരുവനന്തപുരം വിജെടി ഹാളില്‍ നിര്‍വ്വഹിച്ചു.