India
India

മുസഫര്‍നഗര്‍ കലാപം: ബിജെപി എംഎല്‍എ സംഗീത് സോം കീഴടങ്ങി

admin
|
4 Jun 2018 4:35 PM GMT

2013 ലെ മുസഫര്‍നഗര്‍ കലാപവുമായി ബന്ധപ്പെട്ട് ബിജെപി എംഎല്‍എ സംഗീത് സോം ഇന്ന് കോടതിക്ക് മുമ്പാകെ കീഴടങ്ങി. മുസഫര്‍നഗര്‍ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് സീതാറാമിനു മുമ്പാകെയാണ് സംഗീത് സോം കീഴടങ്ങിയത്.

കോടതി പുറപ്പെടുവിച്ച വാറണ്ടിനെ തുടര്‍ന്നായിരുന്നു കീഴടങ്ങല്‍. 20,000 രൂപയുടെ ബോണ്ടിന്‍മേല്‍ പിന്നീട് കോടതി ബിജെപി എംഎല്‍എക്ക് ജാമ്യം അനുവധിച്ചു. ജനുവരി 23 ന് കേസില്‍ വാദംകേള്‍ക്കുമ്പോള്‍ ഹാജരാകാമെന്ന ഉറപ്പും ജാമ്യ വ്യവസ്ഥയിലുണ്ട്. കലാപവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഡിസംബറില്‍ കേന്ദ്രമന്ത്രി സഞ്ജീവ് ബലിയാന്‍, ബിജെപി എംഎല്‍എ സുരേഷ് റാണ, ബിജെപി എംപി ബര്‍തേണ്ഡു സിങ് എന്നിവരക്കം ഏഴു പേര്‍ കീഴടങ്ങിയിരുന്നു. കലാപത്തിനുള്ള അന്തരീക്ഷം സൃഷ്ടിക്കല്‍, പൊലീസ് അടക്കമുള്ള സേനകളുടെ കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, നിരോധനാജ്ഞ ലംഘിക്കല്‍ തുടങ്ങിയ നിരവധി വകുപ്പുകള്‍ പ്രകാരമാണ് സംഗീത് സോമിനെതിരെ കേസുള്ളത്.

Similar Posts