India
India

2016- ചരിത്രത്തിലിടം നേടിയ ഇന്ത്യന്‍ സ്ത്രീകള്‍

Damodaran
|
4 Jun 2018 4:00 PM GMT

സൈന്യത്തിന്‍റെ ഐ എ എസ് ഓഫീസറായിരുന്ന ഉപ്മ ചൌധരി, ലാല്‍ ബഹദൂര്‍ ശാസ്ത്രി നാഷണല്‍ അക്കാഡമി ഓഫ് അഡ്മിനിസ്ട്രേഷനില്‍ ആദ്യ വനിതാ ഡയറക്ടറായി ചുമതലയേറ്റു

രാഷ്ട്രീയം, ബിസിനസ്, കായികം തുടങ്ങി ഒട്ടനവധി മേഖലകളില്‍ സ്ത്രീ സാന്നിധ്യം വളരെ ആവേശകരമായ തരത്തില്‍ ജ്വലിച്ചു നിന്ന വര്‍ഷമാണ് 2016. ഇത്രയും സ്ത്രീകള്‍ മുന്നോട്ട് വരുന്നത് ഇന്ത്യക്ക് ലഭിക്കുന്ന നേട്ടം തന്നെയാണ്. അതും ചരിത്രത്തിലിടം നേടിയാണ് പല വനിതകളും മുന്നോട്ട് വന്നിട്ടുള്ളതെന്നതും എടുത്തു പറയേണ്ട കാര്യം തന്നെ.

ഇന്ത്യയിലെ പ്രമുഖ വനിതാ ബാങ്കര്‍മാരായ അരുന്ധതി ഭട്ടാചാര്യ (സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ), ചാന്ദാ കൊച്ചാര്‍ (ഐസിഐസിഐ)‍, ശിഖ ശര്‍മ (ആക്സിസ് ബാങ്ക്) എന്നിവര്‍ ലോകത്തിലെ ശക്തരായ വനിതകളുടെ പട്ടികയിലുള്‍പ്പെട്ടതാണ് 2016ലെ ഇന്ത്യയുടെ നേട്ടങ്ങളില്‍ ഒന്ന്. ഫോര്‍ച്യൂണ്‍ തയാറാക്കിയ അമേരിക്കയ്ക്കു പുറത്തുള്ള ശക്തരായ 50 വനിതകളുടെ പട്ടികയിലാണ് ഇവര്‍ ഇടംപിടിച്ചത്.

പാരാമിലിറ്ററി സേനയുടെ ആദ്യ വനിതാ അധ്യക്ഷയായി അര്‍ച്ചന രാമസുന്ദര്‍ ഫെബ്രവരിയില്‍ ചാര്‍ജെടുത്തു. 58വയസുകാരിയായ ഈ ഉത്തര്‍പ്രദേശുകാരി തമിഴ്നാട് സൈനികവിഭാഗം ഐപിഎസ് ഓഫീസറായിരുന്നു. 2016 ജൂണില്‍ മോഹന സിംഗ്, ഭാവന കന്ദ്, അവാനി ചതുര്‍വേദി എന്നിവര്‍ വനിതാ യുദ്ധവിമാന പൈലറ്റായി മാറിയപ്പോള്‍ തിരുത്തിയെഴുതിയത് ഇന്ത്യന്‍ വ്യോമസേനയുടെ ചരിത്രം തന്നെയായിരുന്നു. 2015 ജൂലെയില്‍ തുടങ്ങിയ ബാച്ചിലാണ് ഇവര്‍ക്ക് പരിശീലനം ലഭിച്ചത്. പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ ഇന്ത്യന്‍ വ്യോമസേനയുടെ നാഴികക്കല്ലായാണ് ഇവരെ വിശേഷിപ്പിച്ചത്.

ജമ്മു കാശ്മീരിന്‍റെ ആദ്യ മുഖ്യമന്ത്രിയായി 56കാരി മെഹ്ബൂബ മുഫ്തി രാഷ്ട്രീയത്തിലും സ്ത്രീ സാന്നിധ്യമറിയിച്ചു. പിതാവ് മുഫ്ത്തി മുഹമ്മദ് സഈദിന്‍റെ മരണാനന്തരമാണ് മകളായ മെഹ്ബൂബ ഭരണമേറ്റെടുത്തത്. 1983 ബാച്ച് ഹിമാചല്‍ സൈന്യത്തിന്‍റെ ഐ എ എസ് ഓഫീസറായിരുന്ന ഉപ്മ ചൌധരി, ലാല്‍ ബഹദൂര്‍ ശാസ്ത്രി നാഷണല്‍ അക്കാഡമി ഓഫ് അഡ്മിനിസ്ട്രേഷനില്‍ ആദ്യ വനിതാ ഡയറക്ടറായി ചുമതലയേറ്റു. മുന്‍ യൂണിയന്‍ മിനിസ്റ്ററായ നജ്മ ഹെപ്റ്റുല്ല മണിപ്പൂരിന്‍റെ 18ാം ഗവര്‍ണര്‍ സ്ഥാനം ഏറ്റെടുത്ത് വടക്കു കിഴക്കന്‍ സംസ്ഥാനത്തിലെ ആദ്യ വനിതാ ഗവര്‍ണര്‍ എന്ന പദവി നേടി.

കായികരംഗത്തെ ഇന്ത്യന്‍ വനിതകള്‍;

ഒളിമ്പിക്സ് ചരിത്രത്തില്‍ ഷട്ടിലില്‍ രാജ്യത്തിന് ആദ്യമായി വെള്ളി മെഡല്‍ നേടിക്കൊടുത്തതും ഒരു വനിത തന്നെ. റിയോ ഒളിമ്പിക്സില്‍ ഷട്ടില്‍ താരം പി വി സിന്ധുവാണ് ഇന്ത്യയുടെ അഭിമാന നേട്ടത്തിന് പാത്രമായത്. പി വി സിന്ധുവിനോടൊപ്പം ഒളിമ്പിക്സില്‍ ഇന്ത്യയുടെ അഭിമാനം പങ്കിട്ടെടുത്ത മറ്റൊരു വനിതയാണ് സാക്ഷി മാലിക്. ഗുസ്തിയില്‍ മെഡല്‍ നേടുന്ന ആദ്യ വ്യക്തിയാണ് സാക്ഷി. വെങ്കലമായിരുന്നു സാക്ഷിക്ക് ലഭിച്ചത്. ത്രിപുരയുടെ പുത്രിയായ ദീപ കര്‍മാക്കര്‍ ആണ് ഇന്ത്യയുടെ സ്നേഹം പിടിച്ചുപറ്റിയ മറ്റൊരു ഒളിമ്പിക്സ് താരം.

ജിംനാസ്റ്റിക്‌സ് ഫൈനലില്‍ കടക്കുന്ന ആദ്യ ഇന്ത്യന്‍ വനിതയാണ് ദീപ കര്‍മാര്‍ക്കര്‍. ചരിത്രത്തിലാദ്യമാണ് ജിംനാസ്റ്റിക്‌സില്‍ ഇന്ത്യന്‍ താരത്തിന് ഫൈനല്‍ യോഗ്യത ലഭിക്കുന്നത്. ഇന്ത്യന്‍ ഗോള്‍ഫിലെ കൗമാരക്കാരിയാണ് അദിതി അശോക്. ഇന്ത്യന്‍ വനിതാ ഓപ്പണ്‍ കിരീടം നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി അദിതി മാറിയതും ഈ വര്‍ഷം തന്നെ. റിയൊ ഒളിമ്പിക്‌സിലും പങ്കെടുത്തിട്ടുണ്ട് ഈ 18 വയസുകാരി. റിയോ പാരാലിമ്പിക്സില്‍ മെഡല്‍ നേടിയ

നേടിയ ആദ്യ വനിതയായി ദീപാ മാലിക് മാറി. ഷോട്ട്പുട്ടില്‍ വെള്ളി മോഡലോടു കൂടിയാണ് ഈ ചരിത്ര വിജയം ദീപ നേടിയത്. വനിതാ ടെന്നിസ് ഡബ്ള്‍സ് റാങ്കിങ്ങില്‍ ഒന്നാംസ്ഥാനം നിലനിര്‍ത്തി സാനിയ മിര്‍സയും ഇന്ത്യയുടെ അഭിമാനമായി. 9730 പോയന്‍റുമായാണ് താരം മുന്‍നിരയില്‍ തുടരുന്നത്.

അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയില്‍ അംഗമാകുന്ന ആദ്യ ഇന്ത്യന്‍ വനിത എന്ന ബഹുമതി റിലയന്‍സ് ഫൗണ്ടേഷന്‍ ചെയര്‍പേഴ്സന്‍ നിത അംബാനി സ്വന്തമാക്കി.

Similar Posts