ബി.ജെ.പി പിന്തുണയോടെ നിതീഷ് വീണ്ടും മുഖ്യമന്ത്രി
|ബിജെപി നേതാവ് സുശീല്‍ മോദി ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. വിശ്വാസ വോട്ടെടുപ്പ് നാളെ നടക്കുമെന്ന് സൂചന
മഹാ സഖ്യത്തെ തകര്‍ത്തെറിഞ്ഞ് ബീഹാറില്‍ ബിജെപിയുമൊത്ത് നിതീഷ് കുമാര്‍ സര്‍ക്കാരുണ്ടാക്കി. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ നിതീഷ് വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രത്ജ്ഞ ചെയ്തു. ബി ജെ പി നേതാവ് സുഷീല്‍ മോദീ ഉപമുഖ്യമന്ത്രിയായി. നാളെ പുതിയ സര്‍ക്കാരിന്റെ വിശ്വാസ വോട്ടെടുപ്പ് നടക്കും. രാഷ്ട്രീയ മാറ്റത്തിന് പ്രത്യുപകാരമായി ജെഡിയു വിനെ കേന്ദ്ര മന്ത്രി സഭയിലെടുക്കാന്‍ ബിജെപി തീരുമാനിച്ചു .
ഒരു രാത്രി വെളുത്തപ്പോഴേക്കും ബീഹാറിലെ രാഷ്ട്രീയ ചിത്രം ആകെ മാറി, ഇന്നലെ വരെ വിശാല മതേതര സംഖ്യത്തിന്റെ മുഖ്യമന്ത്രിയായിരുന്ന നിതീഷ് ഇന്ന് ബിജെപി-ജെഡിയു സഖ്യത്തിന്റെ മുഖ്യമന്ത്രിയായി. 12 വര്‍ഷത്തിനിടെ നതീഷ് മുഖ്യമന്ത്രി പദത്തിലെത്തുന്ന് ആറാം തവണ. ഉപമുഖ്യമന്ത്രിയായി സുഷീല്‍ മോദി മാത്രമാണ് ഇന്ന് നതീഷിനൊപ്പം സത്യ പ്രതിജ്ഞ ചെയ്തത്. പുതിയ സര്‍ക്കാരിന് പ്രധാന മന്ത്രി ആശംസകള്‍ നേര്‍ന്നു. നിതീഷ് സ്വാര്‍ത്ഥനാണെന്നും ബിജെപികൊപ്പ്ം പോകുമെന്ന് നാല് മാസം മുന്‍പേ അറിയാമായിരുന്നുവെന്നും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ പറഞ്ഞു
#WATCH Nitish Kumar's swearing-in ceremony as Bihar CM at Raj Bhawan in Patna https://t.co/kHgjRs8gjD
— ANI (@ANI_news) July 27, 2017
രാഹുലിന് ഉചിതമായ സമയത്ത് മറുപടി നല്‍കുമെന്നും ബീഹാറിന്റെ താല്‍പര്യത്തിനായാണ് ഈ മാറ്റങ്ങളെന്നും നതീഷ് പ്രതികരിച്ചു. 28 അംഗ മന്ത്രി സഭയായിരിക്കും നിതീഷിന്റേതെന്നാണ് സൂചന. നതീഷ് മന്ത്രി സഭക്ക് നാളയോ മറ്റന്നാളോ തന്നെ സഭയില്‍ വിശ്വാസ വോട്ടെടുപ്പ് നേരിട്ണ്ടിവരും. നിതീഷിന്റെ രാഷ്ട്രീയ ചുവടു മാറ്റത്തിന് പ്രത്യുപകാരമെന്നോണം ജെഡിയു വിന് കേന്ദ്രമന്ത്രിസയഭിയിലെക്കാന് തീരുമാനമായി. രണ്ടാഴ്ചക്കുള്ളില്‍ മന്ത്രി സഭ പുനസംഘടപ്പിക്കും, ഒരു ക്യാബിനറ്റ് പദവിയും ഒരു സഹമന്ത്രി സ്ഥാനവുമാണ് ജെഡിയുവിന് നല്‍കുക