India
യാതനയ്ക്കിടെ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്ക് വേറിട്ട അനുഭവമായി ഫുട്ബോള്‍ മത്സരംയാതനയ്ക്കിടെ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്ക് വേറിട്ട അനുഭവമായി ഫുട്ബോള്‍ മത്സരം
India

യാതനയ്ക്കിടെ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്ക് വേറിട്ട അനുഭവമായി ഫുട്ബോള്‍ മത്സരം

Sithara
|
4 Jun 2018 11:42 PM GMT

റോഹിങ്ക്യകളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഡല്‍ഹി ഹല്‍ഖയാണ് സൌഹൃദ ഫുടബോള്‍ മത്സരം സംഘടിപ്പിച്ചത്.

യാതനകളുടയും ആശങ്കയുടെയും ദിനങ്ങള്‍ക്കിടെ ഡല്‍ഹിയിലെ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്ക് വേറിട്ട അനുഭവമായി ഒരു ഫുട്ബോള്‍ മത്സരം. റോഹിങ്ക്യകളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഡല്‍ഹി ഹല്‍ഖയാണ് സൌഹൃദ ഫുടബോള്‍ മത്സരം സംഘടിപ്പിച്ചത്.

ഡല്‍ഹിയിലെ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളുടെ ക്ലബ്ബായ ഷൈന്‍ സ്റ്റാര്‍ എഫ്സിയും ഡല്‍ഹി ഹല്‍ഖ സെവന്‍സും തമ്മിലായിരുന്നു മത്സരം. ഡല്‍ഹി കന്നഡ സീനിയര്‍ സെക്കണ്ടറി സ്കൂളിലെ മൈതാനത്ത് നടന്ന മത്സരത്തില്‍ 5-2 ന് ഹല്‍ഖ സെവന്‍സ് ജയിച്ചു. പക്ഷേ സന്തോഷം മുഴുവന്‍ റോഹിങ്ക്യന്‍ എഫ്സിക്കായിരുന്നു.

"ഞങ്ങള്‍ വലിയ സന്തോഷത്തിലാണ്, ഞങ്ങളെ കൂട്ടത്തിലെ കൊച്ചു കുട്ടികള്‍ വരെ ഇവിടെ വന്നതില്‍ പിന്നെ സന്തോഷവാന്മാരാണ്. മനസ്സിലെ പേടി മാറുകയാണ്. ഞങ്ങള്‍ക്കും ജീവിക്കണം" റോഹിങ്ക്യ ടീം ക്യാപ്റ്റന്‍ പറഞ്ഞു.

കാല്‍പന്ത് കളിച്ചും റോഹിങ്ക്യകളോട് ഐക്യപ്പെടാനും അഭയാര്‍ത്ഥികളെ പുറത്താക്കാനുള്ള സര്‍ക്കാര്‍ നീക്കത്തോട് പ്രതിഷേധിക്കാനും കഴിഞ്ഞതില്‍ ഹല്‍ഖ സെവന്‍സ് ടീമിനും സന്തോഷം. ഡല്‍ഹിയിലെ റോഹിങ്ക്യ അഭയാര്‍ത്ഥികള്‍ക്കിടയിലെ കളിക്കാര്‍ 2015ലാണ് ഷൈൻസ്റ്റാർ ക്ലബ്ബുണ്ടാക്കിയത്.

Similar Posts