ത്രിപുരയില്‍ മാധ്യമപ്രവര്ത്തകന് വെടിയേറ്റു മരിച്ചു
|ത്രിപുരയില്‍ രണ്ട് മാസത്തിനിടെ കൊല്ലപ്പെടുന്ന രണ്ടാമത്തെ മാധ്യമപ്രവര്‍ത്തകനാണ് ഭൗമിക്. കഴിഞ്ഞമാസമാണ് സാന്തനു ഭൗമിക് എന്ന മാധ്യമപ്രവര്ത്തകന്..
ത്രിപുരയില്‍ മാധ്യമപ്രവര്ത്തകന് വെടിയേറ്റു മരിച്ചു. ത്രിപുര ‘സിന്ദാന് പത്രികയിലെ’ സീനിയര്‍ റിപ്പോര്‍ട്ടറും ‘വെങ്ങാട്’ പ്രാദേശിക ടെലിവിഷന്‍ ചാനല്‍ റിപ്പോര്‍ട്ടറുമായ സുദീപ് ദത്ത ഭൗമിക് ആണ് കൊല്ലപ്പെട്ടത്. ത്രിപുര സ്റ്റേസ്റ്റ് റൈഫിള്‍സിന്റെ (ടി.എസ്.ആര്) കമാന്‍ഡന്റിന്റെ വെടിയേറ്റാണ് മരണം.
അഗര്‍ത്തലയില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള ആര്‍കെ നഗറിലാണ് സംഭവം. തപന്‍ ദബര്‍മ്മ എന്ന ടിഎസ്ആര്‍ സെക്കന്‍ഡ് ബറ്റാലിയന് കമാന്‍ഡ് ബോഡിഗാര്‍ഡ് സുദീപ് ദത്തക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
മൃതദേഹം ഗോവിന്ദ ഭല്ലവ് പന്ത് മെഡിക്കല്‍ കോളേജില്‍ പോസ്റ്റമോര്‍ട്ടത്തിനായി സൂക്ഷിച്ചിരിക്കുകയാണ്. ത്രിപുരയില്‍ രണ്ട് മാസത്തിനിടെ കൊല്ലപ്പെടുന്ന രണ്ടാമത്തെ മാധ്യമപ്രവര്‍ത്തകനാണ് ഭൗമിക്. കഴിഞ്ഞമാസമാണ് സാന്തനു ഭൗമിക് എന്ന മാധ്യമപ്രവര്ത്തകന് കൊല്ലപ്പെട്ടത്.