ഗുജറാത്ത് എക്സിറ്റ് പോള്‍: ബിജെപിക്ക് മുന്‍തൂക്കം, കോണ്‍ഗ്രസ് നില മെച്ചപ്പെടുത്തും
|സീറ്റുകള്‍ കുറയുമെങ്കിലും ഗുജറാത്തില്‍ ബിജെപി ഭരണം നിലനിര്‍ത്തുമെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍.
ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ബിജെപി അധികാരം നില്‍നിര്‍ത്തുമെന്ന് എക്സിറ്റ് പോള്‍ സര്‍വ്വെ ഫലങ്ങള്‍. കോണ്‍ഗ്രസ് നില മെച്ചപ്പെടുത്തുമെന്നും ഭൂരിഭാഗം സര്‍വ്വെകളും പ്രവചിക്കുന്നു. ഹിമാചലില്‍ കോണ്‍ഗ്രസിന് അധികാരം നഷ്ടമാകുമെന്നും സര്‍വ്വെ ഫലങ്ങള്‍ സൂചിപ്പിക്കുന്നു.
ടൈംസ് നൌ എക്സിറ്റ് പോളില്‍ ബിജെപിക്കാണ് മുന്‍തൂക്കം. ബിജെപി 109ഉം കോണ്‍ഗ്രസ് 70ഉം മറ്റുള്ളവര്‍ 3 ഉം സീറ്റുകള്‍ നേടുമെന്നാണ് ടൈംസ് നൌ എക്സിറ്റ് പോള്‍ ഫലം പ്രവചിക്കുന്നത്. റിപബ്ലിക് - ജന്‍ കി ബാത്ത് എക്സിറ്റ് പോള്‍ പ്രകാരം ബിജെപി 108ഉം കോണ്‍ഗ്രസ് 74ഉം സീറ്റുകള്‍ നേടും.
എബിപി - സിഡിഎസ് സര്‍വ്വേ പ്രകാരം 91 മുതല്‍ 99 വരെ സീറ്റുകള്‍ ബിജെപിക്ക് ലഭിക്കും. 78 മുതല്‍ 86 സീറ്റുകള്‍ വരെ കോണ്‍ഗ്രസ് നേടും. ഇന്ത്യ ടിവിയുടെ എക്സിറ്റ് പോള്‍ ഫലം പറയുന്നത് ബിജെപി 106 മുതല്‍ 116 സീറ്റുകള്‍ വരെ നേടുമെന്നാണ്. കോണ്‍ഗ്രസ് 67 മുതല്‍ 73 സീറ്റുകള്‍ വരെ നേടും. സഹാറ സമയ് - സിഎന്‍എക്സ് ഫലം ബിജെപി 110 മുതല്‍ 120 വരെ സീറ്റുകള്‍ നേടുമെന്ന് പറയുന്നു. കോണ്‍ഗ്രസ് 65 മുതല്‍ 75 വരെ സീറ്റുകള്‍ നേടുമെന്നും സഹാറ പ്രവചിക്കുന്നു.
ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസില്‍ നിന്ന് ബിജെപി ഭരണം പിടിക്കുമെന്നും സര്‍വ്വെഫലം പറയുന്നു. സീ വോട്ടര്‍ 41 സീറ്റ് നേടി ബിജെപി അധികാരത്തില്‍ വരുമെന്ന് പറയുമ്പോള്‍ ഇന്ത്യാ ടുഡേ 47 സീറ്റാണ് ബിജെപിക്ക് പ്രവചിക്കുന്നത്. ടൈംസ് നൌ-വിഎംആര്‍ സര്‍വേ 51 സീറ്റും പ്രവചിക്കുന്നു.