ചണ്ഡീഗഡില്‍ കാര്‍ കഴുകിയാല്‍ 2000 രൂപ പിഴ!
|കുടിവെള്ളത്തിന്റെ ബില്ലിനൊപ്പം പിഴയും അടയ്ക്കേണ്ടി വരും
വേനല്‍ക്കാലത്ത് വെള്ളം അനാവശ്യമായി വെള്ളം പാഴാക്കുന്നവരെ പൂട്ടാനൊരുങ്ങി ചണ്ഡീഗഡ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍. ഏപ്രില്‍ 15 മുതല്‍ ജൂണ്‍ 30 വരെയുള്ള കാലയളവിലാണ് ഇത് ബാധകം. പുല്‍ത്തകിടികള്‍ നനയ്ക്കുക, മുറ്റം കഴുകുക, കാറുകളും മറ്റ് വാഹനങ്ങളും കഴുകുക തുടങ്ങി വെള്ളം ദുരുപയോഗം ചെയ്യുന്നവര്‍ 2000 പിഴ അടയ്ക്കേണ്ടി വരും.
ഇത്തരത്തില്‍ വെള്ളം പാഴാക്കുന്നവരുടെ വീഡിയോയോ ചിത്രങ്ങളോ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടാല്‍ പോലും പണി വീഴും. കുടിവെള്ളത്തിന്റെ ബില്ലിനൊപ്പം പിഴയും അടയ്ക്കേണ്ടി വരും. വെള്ളം പാഴാക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ മറ്റുള്ളവര്‍ക്കും അധികാരികളെ അറിയിക്കാമെന്ന് ചീഫ് എന്‍ജിനിയര്‍ മനോജ് ബന്‍സാല്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം വെള്ളം പാഴാക്കിയതുമായി ബന്ധപ്പെട്ട് 500 പേര്‍ക്ക് പിഴ ചുമത്തിയിരുന്നു.