ജാതിയടിസ്ഥാനത്തില്‍ പരീക്ഷാ ഫലപ്രഖ്യാപനം; മധ്യപ്രദേശില്‍ പ്രതിഷേധം ശക്തം
|ജാതിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ വിഭജിക്കാനുള്ള നീക്കമാണ് സര്‍ക്കാരിന്റേതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു
മധ്യപ്രദേശില്‍ 10, പ്ലസ്ടു പരീക്ഷ ഫലങ്ങള്‍ ജാതിയടിസ്ഥാനത്തില്‍ പ്രഖ്യാപിച്ചതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ജാതിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ വിഭജിക്കാനുള്ള നീക്കമാണ് സര്‍ക്കാരിന്റേതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഫല പ്രഖ്യാപനം ജാതിയുടെ അടിസ്ഥാനത്തില്‍ ആണെന്ന് അറിയില്ല എന്നായിരുന്നു വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണം.
മെയ് 14 നാണ് പത്താം ക്ലാസ് ക്ലാസ് പ്ലസ്ടു പരീക്ഷ ഫലങ്ങള്‍ മധ്യപ്രദേശ് ബോര്‍ഡ് ഓഫ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ പ്രഖ്യാപിച്ചത്. എസ്‌സി, എസ്ടി, ഒബിസി, ജനറല്‍ എന്നിങ്ങനെ നാല് വിഭാഗങ്ങളിലായാണ് ഫലം പ്രഖ്യാപിച്ചത്. ജാതിയടിസ്ഥാനത്തിലാണ് ഫലപ്രഖ്യാപനം എന്ന് റിസല്‍റ്റ് ഷീറ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് ആനുകൂല്യങ്ങള്‍ കൃത്യമായി ലഭ്യമാക്കുന്നതിനായാണ് ജാതിയടിസ്ഥാനത്തില്‍ ഫലം പ്രഖ്യാപിച്ചത് എന്നും വര്‍ഷങ്ങളായി ഇത്തരത്തിലാണ് ഫലപ്രഖ്യാപനമെന്നും മധ്യപ്രദേശ് ബോര്‍ഡ് ഓഫ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ മേധാവി എസ് ആര്‍ മൊഹന്തി പറഞ്ഞു.
ജാതിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ വിഭജിക്കാനുള്ള നീക്കമാണ് ബിജെപിയുടേതെന്നും സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ കമല്‍നാഥ് ട്വീറ്റ് ചെയ്തു. ജാതിയടിസ്ഥാനത്തില്‍ ഫലം പ്രഖ്യാപനം അറിഞ്ഞില്ലെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രി ദീപക് ജോഷിയുടെ പ്രതികരണം.