“താനിനിയും കൊല്ലപ്പെട്ടില്ലേ,” രക്ഷപ്പെടുത്തണമെന്ന് കേണപേക്ഷിച്ച ജഫ്രിയെ മോദി തെറിവിളിച്ചുവെന്ന് ദൃക്സാക്ഷി
|കലാപത്തില്‍ തന്‍റെ മകന്‍ അസ്ഹറിനെ നഷ്ടമായ രൂപയുടെ മനസ്സില്‍ നിന്ന് ഇപ്പോഴും കാളരാത്രികള്‍ കൂടൊഴിയുന്നില്ല. രൂപയുടെ നോവുകള്‍ പര്‍സാനിയ എന്ന സിനിമയിലൂടെ ലോകമറിഞ്ഞു. കൊല്ലപ്പെടുന്നതിനു മുമ്പ് ഇഹ്സാന്‍ ജാഫ്രി അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയെ നിരവധി തവണ ഫോണില്‍ ബന്ധപ്പെട്ടതിന് താന്‍ ദൃക്സാക്ഷിയാണെന്ന് രൂപ ആണയിടുന്നു
ഗുല്‍ബര്‍ഗ സൊസൈറ്റി കൂട്ടക്കൊലക്കേസില്‍ 23 പേരെ കുറ്റക്കാരെന്ന് കോടതി വിധിച്ചതിനെ തുടര്‍ന്ന് ഗുജറാത്ത് വംശഹത്യയിലെ ഏറ്റവും മൃഗീയമായ ഒരധ്യായം ദേശീയ മാധ്യമങ്ങളില്‍ വീണ്ടും വാര്‍ത്തയാവുകയാണ്. ആര്‍എസ്എസ് പ്രചാരവേലകളാല്‍ പ്രചോദിതമായ 4,500ഓളം വരുന്ന ജനക്കൂട്ടം ഗുല്‍ബര്‍ഗ സൊസൈറ്റിയിലെ നിരവധി പേരെ ചുട്ടു കൊല്ലുകയായിരുന്നു. രക്ഷപ്പെടാന്‍ വേണ്ടി മുന്‍ കോണ്‍ഗ്രസ് എംപി ഇഹ്സാന്‍ ജാഫ്രിയുടെ ഫ്ലാറ്റിലെത്തിയ നിരവധി പേരെ ഗ്യാസ് സിലിണ്ടറും ആസിഡ് ബോംബുകളുമപയോഗിച്ച് ജനക്കൂട്ടം കത്തിച്ചു കൊന്നു. തന്‍റെ ഫ്ലാറ്റിലഭയം നേടിയവരെ രക്ഷിക്കാന്‍ വേണ്ടി ഇഹ്സാന്‍ ജാഫ്രി നിരവധി പ്രമുഖരെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും ഒരാളും ഒരു ചെറുവിരലുപോലുമനക്കിയില്ല. ഒടുവില്‍ അക്രമി സംഘം ജാഫ്രിയെ വലിച്ചിഴച്ച് വെട്ടി നിറുക്കി കത്തിച്ചു കൊല്ലുകയായിരുന്നു.
കൊടുംക്രൂരതകള്‍ക്ക് മൂകസാക്ഷിയാവേണ്ടി വന്ന ഞെട്ടലില്‍ നിന്ന് ഇപ്പോഴും രൂപബെന്‍ മോദി ഇപ്പോഴും മുക്തയായിട്ടില്ല. കലാപത്തില്‍ തന്‍റെ മകന്‍ അസ്ഹറിനെ നഷ്ടമായ രൂപയുടെ മനസ്സില്‍ നിന്ന് ഇപ്പോഴും കാളരാത്രികള്‍ കൂടൊഴിയുന്നില്ല. രൂപയുടെ നോവുകള്‍ പര്‍സാനിയ എന്ന സിനിമയിലൂടെ ലോകമറിഞ്ഞു. കൊല്ലപ്പെടുന്നതിനു മുമ്പ് ഇഹ്സാന്‍ ജാഫ്രി അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയെ നിരവധി തവണ ഫോണില്‍ ബന്ധപ്പെട്ടതിന് താന്‍ ദൃക്സാക്ഷിയാണെന്ന് രൂപ ആണയിടുന്നു. “ഞങ്ങളാണ് ജാഫ്രി സാബിനോട് മോഡിയെ വിളിക്കാനാവാശ്യപ്പെട്ടത്. മോദിയേയും അയാളുടെ മുഴുവന്‍ ഗുണ്ടകളേയും വിളിക്കാന്‍ ജാഫ്രി സാബിനോട് ഞങ്ങളാവശ്യപ്പെട്ടു. എങ്ങനെയെങ്കിലും ഞങ്ങളുടെ ജീവന്‍ രക്ഷപ്പെടുത്താനപേക്ഷിക്കാനായിരുന്നു അത്. നിരവധി തവണ വിളിച്ചുവെച്ചതിനു ശേഷമാണ് മോദി ഫോണെടുത്തത്. ഫോണെടുത്ത മോദി ജാഫ്രി സാബിനെ തെറിവിളിച്ചതിനു ഞാന്‍ സാക്ഷിയാണ്. താനിനിയും കൊല്ലപ്പെട്ടിട്ടില്ലേ എന്ന് അല്‍ഭുതം കൂറുകയും ചെയ്തു. ഒടുവില്‍ എന്‍റെ കണ്‍മുന്നില്‍ വെച്ച് അവര്‍ ജാഫ്രി സാബിനെ പുറത്തേക്ക് വലിച്ചിഴച്ചു വെട്ടി നുറുക്കി പെട്രോളൊഴിച്ചു കത്തിച്ചു. അപ്പോള്‍ അവിടെയും രക്ഷയില്ലെന്ന് മനസ്സിലാക്കി ഞങ്ങള്‍ പുറത്തേക്കോടി. അതിനിടയില്‍ എന്‍റെ മകന്‍ എന്‍റെ കൈവിട്ടു പോയി. പിന്നീടൊരിക്കലും ഞാന്‍ അവനെ കണ്ടിട്ടില്ല.” രൂപയുടെ മനസ്സില്‍ എല്ലാം ഇന്നലെ നടന്ന പോലെ വ്യക്തതയോടെ കിടക്കുന്നു. ജാഫ്രിയെ തനിക്കറിയില്ലെന്നായിരുന്നു ഗുല്‍ബര്‍ഗ് സൊസൈറ്റി കേസന്വേഷിച്ച പ്രത്യേകാന്വേഷണ സംഘത്തിന് മോദി നല്‍കിയ മൊഴി. എന്നാല്‍ നീതിക്ക് വേണ്ടിയുള്ള പോരാട്ടം തുടരുമെന്നു പറയുന്ന രൂപബെന്‍ ഒരു നാള്‍ നീതി പുലരുക തന്നെ ചെയ്യുമെന്ന് ഉറച്ചു വിശ്വസിക്കുന്നു.