India
ദലിതര്‍ക്കെതിരെ അക്രമം പെരുകുന്നത് ആശങ്കാജനകമാണെന്ന് ജമാഅത്തെ ഇസ്‌ലാമിദലിതര്‍ക്കെതിരെ അക്രമം പെരുകുന്നത് ആശങ്കാജനകമാണെന്ന് ജമാഅത്തെ ഇസ്‌ലാമി
India

ദലിതര്‍ക്കെതിരെ അക്രമം പെരുകുന്നത് ആശങ്കാജനകമാണെന്ന് ജമാഅത്തെ ഇസ്‌ലാമി

Jaisy
|
5 Jun 2018 12:04 PM GMT

ലിതരുടെ അന്തസ്സ് സംരക്ഷിക്കാന്‍ ഇപ്പോഴത്തെ വ്യവസ്ഥകള്‍ക്ക് കഴിയുന്നില്ല

ദലിതര്‍ക്കെതിരെ രാജ്യത്തുടനീളം അക്രമം പെരുകുന്നത് ആശങ്കാജനകമാണെന്ന് ജമാഅത്തെ ഇസ്‌ലാമി. ദലിതരുടെ അന്തസ്സ് സംരക്ഷിക്കാന്‍ ഇപ്പോഴത്തെ വ്യവസ്ഥകള്‍ക്ക് കഴിയുന്നില്ല. ഭരണാധികാരികളുടെ കുറ്റകരമായ മൗനവും അനാസ്ഥയുമാണ് ദലിത് സമൂഹത്തിന്റെ ദുരവസ്ഥക്ക് കാരണമെന്നും ജമാഅത്തെ ഇസ്‌ലാമി ആരോപിച്ചു.

ചത്ത പശുവിന്റ തോലുരിച്ചതിന് ഗുജറാത്തിലെ ഉനയില്‍ നടന്ന അക്രമം അങ്ങേയറ്റം അപലപനീയമാണ്. ഗോരക്ഷക്കു വേണ്ടി തെരുവിലിറങ്ങുന്നവര്‍ ഇപ്പോള്‍ നിയമം കയ്യിലെടുക്കുയാണ്. പശുക്കളെ സംരക്ഷിക്കാന്‍ നിയമമുള്ള സംസ്ഥാനങ്ങളില്‍ സര്‍ക്കാരാണ് നടപടികള്‍ സ്വീകരിക്കേണ്ടത്. അല്ലാതെ ആള്‍ക്കൂട്ടങ്ങളെ ഏല്‍പ്പിക്കുകയല്ല വേണ്ടതെന്നും കേന്ദ്ര സെക്രട്ടറി മുഹമ്മദ് സലീം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഏകസിവില്‍ കോഡ് വിഷയത്തില്‍ പ്രതിസന്ധി സൃഷ്ടിച്ചവര്‍ തന്നെയാണ് അത് പരിഹരിക്കേണ്ടതെന്ന് ജമാഅത്തെ ഇസ്‍ലാമി അധ്യക്ഷന്‍ മൗലാനാ ജലാലുദ്ദീന്‍ അന്‍സര്‍ ഉമരി പറഞ്ഞു. ഇക്കാര്യത്തില്‍ പ്രധാന മുസ്‌ലിം സംഘടനകള്‍ പ്രധാനമന്ത്രിയെ ഇനിയും സമീപിച്ചില്ലെന്ന വിമര്‍ശത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സഊദി അറേബ്യയില്‍ തൊഴില്‍ രഹിതരായവരുടെ പുനരധിവാസ പദ്ധതികള്‍ക്ക് ഇന്ത്യയാണ് മുന്‍കൈയെടുക്കേണ്ടതെന്നും ജമാഅത്ത് അഭിപ്രായപ്പെട്ടു.

Similar Posts