വായ്പ തിരിച്ചടയ്ക്കാന്‍ സാധിച്ചില്ല, നവജാത ശിശുവിനെ പണയമായി നല്‍കി
|പലിശക്കാരനായ ബാലു റാമില്‍ നിന്നും കലു റാം 20,000 രൂപ കടം വാങ്ങിയിരുന്നു
ജീവിതത്തില്‍ എന്തൊക്കെ ബുദ്ധിമുട്ടുകള്‍ ഉണ്ടായാലും സ്വന്തം കുഞ്ഞുങ്ങളെ മാറോട് ചേര്‍ത്താനാണ് ഭുരിഭാഗം മാതാപിതാക്കള്‍ക്കും ഇഷ്ടം. അങ്ങിനെയല്ലാത്തവരുമുണ്ടെന്ന് തെളിയിക്കുകയാണ് രാജസ്ഥാന്‍ സ്വദേശിയായ കലു റാം. ക്രൂരതയുടെ മറ്റൊരു പര്യായമായ ഇദ്ദേഹം വായ്പ തിരിച്ചടക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ സ്വന്തം കുഞ്ഞിനെയാണ് പണയമായി നല്‍കിയത്.
പലിശക്കാരനായ ബാലു റാമില്‍ നിന്നും കലു റാം 20,000 രൂപ കടം വാങ്ങിയിരുന്നു. എന്നാല്‍ പറഞ്ഞ സമയത്ത് പണം തിരിച്ചടക്കാന്‍ സാധിച്ചില്ല. പകരം ആറ് മാസം മാത്രം പ്രായമുള്ള തന്റെ നവജാത ശിശുവിനെയാണ് പണയമായി നല്‍കിയത്. പണയം സ്വീകരിച്ച ബാലു റാം കുഞ്ഞിനെ ശിശുക്ഷേമ സമിതിക്ക് കൈമാറുകയും നടന്ന സംഭവങ്ങള്‍ വിശദീകരിക്കുകയും ചെയ്തു. ഇപ്പോള്‍ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലാണ് കുഞ്ഞ്. ബര്‍ദാന്‍ എന്ന് കുഞ്ഞിന് പേരിടുകയും ചെയ്തു. ചില്‍ഡ്രന്‍സ് ഹോമില്‍ സുരക്ഷിതനാണ് കുഞ്ഞ്.
കുഞ്ഞിന്റെ മാതാപിതാക്കളെ കണ്ടുപിടിക്കാന്‍ എസ് പി ലോക്കല്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സെപ്തംബര്‍ 3നാണ് ഇനി കേസ് പരിഗണിക്കുന്നത്.