India
പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് സ്ഥാനക്കയറ്റത്തിന് സംവരണം ഭരണഘടനാ ബാധ്യതയല്ലെന്ന് കോടതിപട്ടികജാതി, പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് സ്ഥാനക്കയറ്റത്തിന് സംവരണം ഭരണഘടനാ ബാധ്യതയല്ലെന്ന് കോടതി
India

പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് സ്ഥാനക്കയറ്റത്തിന് സംവരണം ഭരണഘടനാ ബാധ്യതയല്ലെന്ന് കോടതി

admin
|
5 Jun 2018 6:02 PM GMT

പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് സ്ഥാനക്കയറ്റത്തിന് സംവരണം നല്‍‌കാന്‍ സര്‍ക്കാരുകളെ നിര്‍ബന്ധിക്കാനാകില്ലെന്ന് സുപ്രീം കോടതി.

പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് സ്ഥാനക്കയറ്റത്തിന് സംവരണം നല്‍‌കാന്‍ സര്‍ക്കാരുകളെ നിര്‍ബന്ധിക്കാനാകില്ലെന്ന് സുപ്രീം കോടതി. ഇക്കാര്യം ആവശ്യപ്പെട്ടുള്ള ഹരജി കോടതി തള്ളി. പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് സംവരണം ഭരണഘടന ബാധ്യതയല്ലെന്നും കോടതി വ്യക്തമാക്കി.

ജോലിയിലെ സ്ഥാനക്കയറ്റത്തിന് പട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് സംവരണം നിര്‍ബന്ധമാക്കാന്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിന് സര്‍ക്കാറുകള്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതു താല്‍പര്യ ഹരജി തള്ളിയാണ് സുപ്രീം കോടതി വിധി. ഭരണഘടന ബാധ്യത ഇല്ല എന്നിരിക്കെ ഇക്കാര്യത്തില്‍ സര്‍ക്കാരുകളെ നിര്‍ബന്ധിക്കാനാകില്ലെന്ന് ജസ്റ്റിസ് ദീപക് മിശ്ര, പ്രഫുല്‍ സി പന്ത് എന്നിവരുടെ ബഞ്ച് പറഞ്ഞു. പട്ടിക ജാതി, പട്ടിക വിഭാഗങ്ങള്‍ക്ക് സംവരണം അനുവദിക്കും മുന്‍പ് അവരെക്കുറിച്ചുള്ള വിവരങ്ങള്‍ നിര്‍ബന്ധമായും ശേഖരിക്കണമെന്ന ഭരണഘടനാ ബഞ്ച് 2006 ലെ ഉത്തരവ് ചൂണ്ടിക്കാണിച്ചായിരുന്നു പൊതുതാല്‍പര്യഹര്‍ജി. ഈ ഉത്തരവ് പാലിച്ച് സ്ഥാനക്കയറ്റത്തിനായും വിവരങ്ങള്‍ ശേഖരിക്കാന്‍ നിര്‍ദേശം പുറപ്പെടുവിപ്പിക്കുയോ ഇക്കാര്യത്തിന്‍ രണ്ടംഗ സമതിയെ നിയോഗിക്കുയോ അല്ലെങ്കില്‍ റിട്ടയര്‍ഡ് ഹൈക്കോടതി ജഡ്ജിയെ വച്ച് പ്രത്യേക പാനല്‍ രൂപീകരിക്കുകയോ വേണമെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാല്‍ ഇക്കാര്യത്തില്‍ കോടതിക്ക് നയം രൂപീകരിക്കാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. സാഹചര്യങ്ങള്‍ക്കനുസരിച്ച് സര്‍ക്കാരുകളാണ് തീരുമാനമെടുക്കേണ്ടതെന്നും സുപ്രീംകോടതി പറഞ്ഞു.

Related Tags :
Similar Posts